തിരുവനന്തപുരം: പൊതുപരീക്ഷകൾ നടത്തുന്ന ടൈംടേബിൾ പ്രഖ്യാപിക്കുന്നതിന് മുമ്പ് മന്ത്രി വിദ്യാഭ്യാസ നയരൂപീകരണസമിതിയുമായി ചർച്ച നടത്തിയില്ലെന്ന് അദ്ധ്യാപക സംഘടനയായ കെ.പി.എസ്.ടി.എ.കുറ്റപ്പെടുത്തി. മന്ത്രിയുടെ നടപടിയിൽ സംഘടന പ്രതിഷേധിക്കുന്നതായി സംസ്ഥാന പ്രസിഡന്റ് എം.സലാഹുദീനും ജനറൽ സെക്രട്ടറി സി.പ്രദീപും അറിയിച്ചു.
വിദ്യാഭ്യാസ മേഖലയിൽ ഇത്തരം വിഷയങ്ങളിൽ തീരുമാനം കൈക്കൊള്ളുന്നതിന് മുൻപായി വിദ്യാഭ്യാസ നയരൂപീകരണ സമിതി (ക്യു.ഐ.പി.) അംഗങ്ങളുടെ യോഗം ചേരാറുണ്ട്.പൊതു വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി ഇത്തരം സമിതികളുടെ യോഗം ചേരുക പതിവാണ്. എന്നാൽകഴിഞ്ഞ മൂന്ന് മാസമായി ഇത്തരം യോഗം ചേർന്നിട്ടില്ല.നവംബർ 1ന് പൊതുവിദ്യാലയങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ടോ, പിന്നീടുള്ള വിദ്യാലയങ്ങളിലെ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനോ അധ്യാപക സംഘടനാ പ്രതിനിധികൾ ഉൾപ്പെടുന്ന ഇത്തരം സമിതികളുടെ യോഗം ചേർന്നിട്ടില്ല. അടിയന്തിരമായി ക്യു.എ.പി യോഗം ചേർന്ന് വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യണമെന്ന് കെ.പി.എസ്.ടി.എ. സംസ്ഥാന സമിതി സർക്കാരിനോട് ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |