തിരുവനന്തപുരം:സ്വാതന്ത്ര്യസമരസേനായി അയ്യപ്പൻപിള്ളയുടെ നിര്യാണത്തിൽ ബി.ജെ.പി.ദേശീയ നിർവാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ് അനുശോചിച്ചു.
സ്വതന്ത്ര്യ സമരത്തിത്തിലെ പോരാട്ട ചരിത്രങ്ങളിലൂടെ നടന്നുകയറി, ദേശീയതയുടെ സ്പന്ദിക്കുന്ന ആൾരൂപമായി മാറിയ മഹാനുഭാവനാണ് അഡ്വ. അയ്യപ്പൻ പിള്ളയെന്ന് കൃഷ്ണദാസ് പറഞ്ഞു. ഗാന്ധി മന്ത്രം ജീവമന്ത്രമാക്കി ജീവിച്ച് അടുത്ത തലമുറയ്ക്ക് സ്വയം പാഠപുസ്തകമായി മാറിയ മഹാൻ. ത്യാഗമനസ്കതയ്ക്കും ലളിത ജീവിതത്തിനും അദ്ദേഹത്തെ പ്രചോദിപ്പിച്ചത് ഗാന്ധിജി തന്നെയായിരുന്നു. നോട്ടത്തിലും വാക്കിലും പ്രവർത്തിയിലും എപ്പോഴും അയ്യപ്പൻ പിള്ള സാർ വിനയം കാത്തുസൂക്ഷിച്ചിരുന്നു. മികച്ച അഭിഭാഷകനും അനന്തപുരിയുടെ കാരണവരുമായിരുന്ന അദ്ദേഹത്തിന്റെ വിയോഗം രാജ്യത്തിന് തന്നെ കനത്ത നഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |