SignIn
Kerala Kaumudi Online
Tuesday, 16 April 2024 6.24 PM IST

കെ.എസ്. അനിൽ കോൺഗ്രസ് വിട്ടു

congress

തിരുവനന്തപുരം: മുൻ ഡി.സി.സി. ജനറൽ സെക്രട്ടറി കെ.എസ്. അനിൽ നെയ്യാറ്റിൻകര പാർട്ടി വിട്ടു. ഗ്രൂപ്പ് വഴക്കിലും തുടർച്ചയായ അവഗണനയിലും പ്രതിഷേധിച്ചാണിതെന്ന് അനിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കോൺഗ്രസ് -എസിൽ ചേരാനാണ് തീരുമാനം. 22 മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമാരും പ്രവർത്തകരും തനിക്കൊപ്പം കോൺഗ്രസ് -എസിൽ ചേരും. കേരളത്തിൽ തുടർഭരണമുണ്ടായത് കോൺഗ്രസിന്റെ പിടിപ്പുകേടു കൊണ്ടാണ്. ഗ്രൂപ്പുകളുടെ സമ്മർദ്ദം കാരണം കെ.പി.സി.സി. പ്രസിഡന്റിന് പോലും പൂർണ സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കാൻ കഴിയുന്നില്ലെന്നും അനിൽ പറഞ്ഞു. കോൺഗ്രസിൽ നിന്ന് രാജി വച്ച കഴക്കൂട്ടം ഡി. സതീശൻ, രാജീവ്, സുകു പാൽക്കുളങ്ങര, പേട്ട സുഗുണൻ, ഡി. സുരേന്ദ്രൻ, പീറ്റർ പെരേര, രാധാകൃഷ്ൺ ശാന്തിവിള തുടങ്ങിയവരും സംബന്ധിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KS ANIL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.