തിരുവനന്തപുരം: കെ.എസ്.ഇ.ബി ഡേറ്റ സെന്ററിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ, ഇന്ന് രാത്രി 10 മുതൽ നാളെ രാവിലെ 8 വരെ ഉപഭോക്തൃ സേവനങ്ങളായ 1912 കോൾസെന്റർ, ഡബ്ല്യു.എസ്.എസ്, കെ.എസ്.ഇ.ബി മൊബൈൽ അപ്ലിക്കേഷൻ എന്നിവയും ബി.ബി.പി.എസ്, ഫ്രണ്ട്സ്, അക്ഷയ, എംകെരളം മുതലായവയിലൂടെയുള്ള ഓൺലൈൻ സേവനങ്ങളും ലഭ്യമാവുകയില്ലെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
വൈദ്യുതി സംബന്ധമായ അപകടങ്ങളോ അപകട സാദ്ധ്യതകളോ അറിയിക്കുന്നതിന് 9496010101 എന്ന നമ്പരിൽ ബന്ധപ്പെടാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |