തിരുവനന്തപുരം: കെ.എസ്.ഇ.ബി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയക്ടറായി ഊർജ സെക്റട്ടറി ഡോ.ബി.അശോകിനെ നിയമിച്ചു. 1998 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ഡോ.അശോക് ഊർജ്ജ, ജലവിഭവ വകുപ്പ് സെക്റട്ടറി, വെറ്ററിനറി സർവകലാശാലാ വൈസ് ചാൻസലർ, കേന്ദ്റ കൃഷിമന്ത്റിയുടെ പ്റൈവറ്റ് സെക്റട്ടറി, .ജലനിധി ഡയറക്ടർ എന്നീ നിലകളിൽ പ്റവർത്തിച്ചിട്ടുണ്ട്. ലണ്ടൻ സർവകലാശാലയിൽ നിന്ന് ജലമാനേജ്മെന്റിലും റ്റിയൂറിനിൽ നിന്നും രാഷ്ട്റമീമാംസയിലും ബിരുദങ്ങൾ നേടി. വെറ്ററിനറി സയൻസിന്റെ ചരിത്റമടക്കം നാല് പുസ്തകങ്ങൾ എഴുതി. സംസ്ഥാന ഐ.എ.എസ് അസോസിയേഷൻ അദ്ധ്യക്ഷനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |