SignIn
Kerala Kaumudi Online
Saturday, 20 April 2024 1.36 AM IST

വൈദ്യുതി ലാഭിക്കാൻ ധനസഹായം

kseb

തിരുവനന്തപുരം: വൈദ്യുതി ലാഭിക്കുന്നതുമായി ബന്ധപ്പെട്ട ഐ.എസ്.ഒ സർട്ടിഫിക്കേഷൻ, ഊർജ സംരക്ഷണ ഓഡിറ്റ് പരിപാടി എന്നിവയിൽ ഉൾപ്പെട്ടവർക്കായി എനർജി മാനേജ്മെന്റ് സെന്റർ വിവിധ ധനസഹായ പദ്ധതികൾ പ്രഖ്യാപിച്ചു.


ഐ.എസ്.ഒ 50001 സർട്ടിഫിക്കേഷൻ നടപ്പാക്കുന്നതിന് സർക്കാർ,​ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ഒരു ലക്ഷം രൂപാവരെയും സ്വകാര്യസ്ഥാപനങ്ങൾക്ക് അമ്പതിനായിരം രൂപാവരെയും സഹായം ലഭിക്കും.


ഊർജ ഓഡിറ്റ് നിർബന്ധമാക്കിയിട്ടുള്ള സർക്കാർ വ്യവസായങ്ങൾക്കും സ്ഥാപനങ്ങൾക്കും എഴുപത്തിഅയ്യായിരം രൂപാവരെയും സ്വകാര്യ വ്യവസായങ്ങൾക്കും സ്ഥാപനങ്ങൾക്കും അമ്പതിനായിരം രൂപാവരെയുമാണ് ധനസഹായം. ഈ വിഭാഗത്തിൽ ലോടെൻഷൻ ഉപഭോക്താക്കൾക്ക് പതിനായിരം രൂപാ വരെ കിട്ടും. ബി.ഇ.ഇ എനർജി ഓഡിറ്റർ,​ എനർജി മാനേജർ സർട്ടിഫിക്കേഷൻ പരീക്ഷ പാസായവർക്ക് പരമാവധി പതിനായിരം രൂപാ വരെയും സഹായം ലഭിക്കും. വിവരങ്ങൾക്ക്: www.keralaenergy.gov.in

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KSEB
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.