SignIn
Kerala Kaumudi Online
Thursday, 25 April 2024 8.25 PM IST

കെ.എസ്.ആർ.ടി.സി പേരിലെ തർക്കം രമ്യമായി പരിഹരിക്കും

ksrtc

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി എന്ന പേരിനു വേണ്ടിയുള്ള കേരളവും കർണ്ണാടകവും തമ്മിലുള്ള അവകാശപ്പോരിൽ കേരളം വിജയിച്ചുവെങ്കിലും രണ്ടു സംസ്ഥാനങ്ങളും ഇപ്പോഴുള്ളതുപോലെ പേരുകൾ തുടർന്നും ഉപയോഗിക്കും. KSRTC.ORG, KSRTC.COM, KSRTC.IN എന്നീ ഡൊമെയ്‌നുകളുടെ ഉടമസ്ഥാവകാശം രജിസ്ട്രാർ ഒഫ് ട്രേഡ്മാർക്‌സിന്റെ ഉത്തരവ് പ്രകാരം കേരളത്തിന് തന്നെ വേണമെന്നാണ് കേരള ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ആവശ്യം. ഇപ്പോൾ ഇത് കർണാടക കോർപ്പറേഷനാണ് ഉപയോഗിച്ചുവരുന്നത്. ഈ തർക്കത്തിന് പരിഹാരം ഇരു സംസ്ഥാനങ്ങളിലെയും ട്രാൻസ്പോർട്ട് സെക്രട്ടറിമാർ ചർച്ച നടത്തി പരിഹരിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.

ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങൾ സൗഹാർദ്ദത്തോടെ കഴിയുന്നവരാണ്. അങ്ങോട്ടുമിങ്ങോട്ടും ആശ്രയിക്കുന്നവരും സഞ്ചരിക്കുന്നവരുമാണ്. അതുകൊണ്ടു തന്നെ രമ്യമായ പരിഹാരം ഉണ്ടാക്കാനാണ് ശ്രമം- അദ്ദേഹം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KSRTC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.