തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ ജൂണിലെ പെൻഷൻ ഇന്നു മുതൽ വിതരണം ചെയ്യുമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു. പെൻഷൻ നൽകുന്നതിനുള്ള തുക നൽകിവന്നിരുന്ന പ്രൈമറി അഗ്രികൾച്ചറൽ സൊസൈറ്റിയുമായുള്ള കരാർ മേയിൽ അവസാനിച്ചിരുന്നു. അത് ഒരു മാസത്തേക്ക് പുതുക്കുന്നതിനുള്ള ധാരണാപത്രം ഇന്നലെ ഒപ്പുവച്ചു. പ്രൈമറി അഗ്രികൾച്ചറൽ സൊസൈറ്റി വഴി 65.84 കോടി രൂപ വിതരണം ചെയ്യും. 2018 മുതൽ പെൻഷൻ വിതരണം നടത്തിയതിന് സൊസൈറ്റികൾക്ക് 2432 കോടി രൂപ സർക്കാർ തിരിച്ചു നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |