SignIn
Kerala Kaumudi Online
Saturday, 20 April 2024 10.53 AM IST

കെ.എസ്.ആർ.ടി.സിക്ക് ഓണക്കാലത്ത് കൂടുതൽ സർവീസുകൾ

ksr

തിരുവനന്തപുരം: ഓണക്കാലത്ത് തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട് തുടങ്ങിയ പ്രധാന യൂണിറ്റുകളിൽ നിന്നും കെ.എസ്.ആർ.ടി.സി യാത്രക്കാരുടെ ആവശ്യമനുസരിച്ച് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൂടുതൽ സർവീസുകൾ നടത്തും.

19 മുതൽ 23 വരെ തുടർച്ചയായി അവധി വരുന്നതിനാൽ യാത്രക്കാരുടെ തിരക്കിനനുസരിച്ച് സർവീസുകൾ ക്രമീകരിക്കാൻ ഡിപ്പോമേധാവികൾക്ക് മാനേജ്മെന്റ് നിർദ്ദേശം നൽകിയിട്ടുണ്ട്. ദീർഘദൂര സർവീസുകളിൽ റിസർവേഷൻ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഉത്രാട ദിവസമായ 20ന് ഡി.ടി.ഒമാർ അതത് ഹെഡ് ക്വാർട്ടേഴ്‌സ് കേന്ദ്രീകരിച്ച് സർവീസുകൾ ക്രമീകരിക്കുകയും പ്രധാനപ്പെട്ട കേന്ദ്രങ്ങളിൽ ഇൻസ്‌പെക്ടർമാരെ വിന്യസിച്ച് നിയന്ത്രിക്കുകയും ചെയ്യും.

കൂടുതൽ യാത്രക്കാർ ഉണ്ടെങ്കിൽ ദീർഘദൂര ബസുകൾ എൻഡ് ടു എൻഡ് സർവീസുകൾ നടത്തും.
വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറന്ന് പ്രവർത്തിക്കുന്ന സ്ഥലങ്ങളിലേക്കും കൂടുതൽ സർവീസുകൾ നടത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KSRTC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.