SignIn
Kerala Kaumudi Online
Wednesday, 24 April 2024 12.30 AM IST

കെ.എസ്.ആർ.ടി.സി ബസുകളുടെ ചുമതല ഇൻസ്‌പെക്ടർമാർക്ക്

ksrtc

ൃതിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളുടെ പൂർണ ചുമതല ഇൻസ്‌പെക്ടർമാർക്ക് കൈമാറാൻ മാനേജ്മെന്റെ തീരുമാനം. കോർപ്പറേഷനെ ലാഭത്തിലാക്കാനാണിത്

10-15 ബസുകളുടെ ചുമതല ഒരോ ഇൻസ്‌പെക്ടർക്കും നൽകും. ഈ ബസുകൾ കാര്യക്ഷമമായി ഉപയോഗിക്കണം.യാത്രക്കാർക്ക് ഉപകാരപ്രദവും ,പരാതിരഹിതവുമാക്കണം. ബസുകൾ സമയത്ത് അറ്റകുറ്റപ്പണികൾ നടത്തി പരിപാലിക്കണം. ദിവസവും ബസുകളുടെ കളക്ഷൻ കണക്കെടുക്കണം. വേണ്ടത്ര കളക്ഷനില്ലാത്ത സർവീസുകൾ കണ്ടെത്തി ലാഭകരമാക്കാൻ നടപടിയെടുക്കണം. ബസ് റൂട്ടുകളുടെ സാധ്യതാ പഠനവും നടത്തണം.

. ബസുകൾ സമയത്ത് ഓപ്പറേറ്റ് ചെയ്യുന്നുണ്ടെന്ന് ഉറപ്പാണം. ജീവനക്കാരുടെ അവധി അനുസരിച്ച് ഷെഡ്യൂളുകൾ ക്രമീകരിക്കണം. ജീവനക്കാർ ലീവെടുത്ത് സർവീസുകൾ മുടങ്ങരുത്. പകരം ജീവനക്കാരെ തയ്യാറാക്കണം.ജീവനക്കാരുടെ ഉത്തരവാദിത്വക്കുറവ് മൂലം സർവീസുകൾ മുടങ്ങേണ്ട സാഹചര്യമുണ്ടായാൽ റിപ്പോർട്ട് ചെയ്യണം. സാങ്കേതിക തകരാറാണ് പ്രശ്നമെങ്കിൽ ചുമതലയുണ്ടായിരുന്ന ജീവനക്കാരുടെ വിവരങ്ങളടക്കംഅറിയിക്കണം.

ഇൻസ്‌പെക്ടർമാരുടെ പ്രവർത്തനം കൃത്യമായി വിലയിരുത്തി മേലുദ്യോഗസ്ഥർക്ക് സമർപ്പിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KSRTC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.