SignIn
Kerala Kaumudi Online
Friday, 29 March 2024 3.44 PM IST

കടം ഒഴിവാക്കണം, 6​ ​മാ​സം​ ​സ​മയവും കെ.​എ​സ്.​ആ​ർ.​ടി.​സി​യെ​ ​ക​ര​ക​യ​റ്റാം

ksrt

ആക്ഷൻ പ്ളാൻ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ പരിഗണനയിൽ

തിരുവനന്തപുരം: കടബാദ്ധ്യത ഏറ്റെടുക്കുന്നതോടൊപ്പം ഒറ്റത്തവണയായി 250 കോടി രൂപയും പ്രതിമാസം 20 കോടി രൂപ വീതം ആറ് തവണയും നൽകിയാൽ ആറു മാസം കൊണ്ട് കെ.എസ്.ആർ.ടി.സി ലാഭത്തിലാക്കാമെന്ന് ഗതാഗതവകുപ്പിന്റെ 'ആക്ഷൻ പ്ലാൻ'. കോർപ്പറേഷന്റെ മുൻകാല കടബാദ്ധ്യത ഉൾപ്പെടെ സർക്കാർ ഏറ്റെടുക്കണമെന്ന ആവശ്യങ്ങളടങ്ങിയ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. റിപ്പോർട്ടിൽ നടപടി സ്വീകരിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ, ധനമന്ത്രി കെ.എൻ.ബാലഗോപാൽ,​ ഗതാഗതമന്ത്രി ആന്റണി രാജു എന്നിവരുടെ യോഗം ചേരും.

ബാങ്ക് കൺസോർഷ്യത്തിന്റെ തിരിച്ചടവിന് പ്രതിമാസം 30 കോടിയുടെ ബാദ്ധ്യത സർക്കാർ ഏറ്റെടുക്കണം. ഒറ്റത്തവണ സഹായമായി 250 കോടി അനുവദിക്കണം, പ്രതിമാസ സഹായമായി അടുത്ത ആറു മാസം 20 കോടി രൂപ വീതം നൽകണം. സുശീൽ ഖന്ന റിപ്പോർട്ട് പൂ‌ർണമായും നടപ്പിലാക്കണം എന്നീ ആവശ്യങ്ങളാണ് മാസ്റ്റർ പ്ലാനിലുള്ളത്.

ലാഭത്തിലേക്കുള്ള

ഗിയർമാറ്റം

ബസ് സർവീസുകൾ വർദ്ധിപ്പിക്കുന്നതിനാണ് 250 കോടി ഒറ്റത്തവണയായി ആവശ്യപ്പെടുന്നത്. സ്പെയർ എൻജിനുകൾ ഉൾപ്പെടെ വാങ്ങണം. എൻജിൻ പണി വേണ്ടിവരുന്ന വണ്ടി ആഴ്ചകളോളം വർക്‌ഷോപ്പിലിടുന്നത് ഒഴിവാക്കാം. എൻജിനുകൾ ഉൾപ്പെടെയുള്ളവരുടെ സ്പെയറുകൾക്ക് 80 കോടി. ഒ.ഡി തിരിച്ചടവിന് 50 കോടി. എം.എ.സി.റ്റിക്ക് 39 കോടി. വണ്ടികളുടെ ഇൻഷ്വറൻസ് പുതുക്കാൻ 42 കോടി സർവീസിൽ നിന്നും പിരിഞ്ഞവർക്കുള്ള ആനുകൂല്യ വിതരണത്തിനാണ് ബാക്കി തുക.

കടത്തിൽ നിന്നും

മുക്തി

ബാങ്ക് കൺസോർഷ്യത്തിന്റെ കടബാദ്ധ്യത 3600 കോടിയായിരുന്നത് 3050 കോടി രൂപയായി കുറ‌ഞ്ഞിട്ടുണ്ട്. പ്രതിമാസം 30 കോടിയാണ് തിരിച്ചടവ്.ഇത് സർക്കാർ ഏറ്റെടുക്കണം

സിംഗിൾ ഡ്യൂട്ടി

സിംഗിൾ ഡ്യൂട്ടി പരിഷ്കാരം ഉൾപ്പെടെയുള്ള സുശീൽ ഖന്ന റിപ്പോർട്ടിലെ ശുപാർശ നടപ്പിലാക്കണം. ജീവനക്കാർ എത്താത്തതു കാരണം ബസ് സർവീസുകൾ മുടങ്ങുന്നു. ഡ്രൈവർ, കണ്ടക്ടർ അനുപാതം പാലിക്കാത്ത ഡിപ്പോകളുമുണ്ട്.

പ്രതിമാസ വരുമാനം

250 കോടി

പ്രതിദിനം 8 കോടി- എട്ടരക്കോടി നിരക്കിൽ പ്രതിമാസം 240- 250 കോടി വരുമാനമുണ്ടാക്കാം. കട്ടപ്പുറത്തിരിക്കുന്ന 500 ബസുകൾ കൂടി നിരത്തിലിറങ്ങുമ്പോൾ പ്രതിദിനം 4200 സർവീസുകൾ . ശരാശരി 3500 ബസ് സർവീസ് നടന്ന കഴിഞ്ഞ മാസം 186.26 കോടി വരുമാനം. ടിക്കറ്റിതര വരുമാനത്തിലൂടെ ലഭിച്ച 13.5 കോടി ഉൾപ്പെടെ 199.76 കോടി.

''സർക്കാരിനൊപ്പം ജീവനക്കാരും മനസു വച്ചാൽ ലാഭത്തോടെ കോർപ്പറേഷനു മുന്നോട്ടു കുതിക്കാനാകും''- -ആന്റണി രാജു,​ ഗതാഗത മന്ത്രി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KSRTC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.