തിരുവനന്തപുരം: കോന്നി താലൂക്ക് ഓഫീസ് ജീവനക്കാർ കൂട്ടഅവധിയെടുത്ത് ഉല്ലാസയാത്ര പോയ സംഭവത്തിൽ മന്ത്രി കെ.രാജനും സർക്കാരും ശക്തമായ നടപടിയെടുക്കണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിന് സർക്കാർ മറുപടി പറയണം. വിഷയം ചർച്ചയായിട്ടും ഉല്ലാസയാത്ര തുടരാനുള്ള ജീവനക്കാരുടെ തീരുമാനം ധാർഷ്ട്യമാണ്. ഇടത് യൂണിയനുകളിൽപ്പെട്ട ഇവർക്ക് സർക്കാർ ഒത്താശ ചെയ്യുകയാണ്. കെ.യു.ജനീഷ്കമാർ എം.എൽ.എയ്ക്ക് ആത്മാർത്ഥയുണ്ടെങ്കിൽ ജനങ്ങളെ ദ്രോഹിച്ച ഉദ്യോഗസ്ഥർക്കെതിരെ സർക്കാരിനെ കൊണ്ട് നടപടിയെടുപ്പിക്കണം. എ.ഡി.എം ജീവനക്കാരെ സംരക്ഷിക്കുന്നുവെന്ന് ഭരണകക്ഷി എം.എൽ.എക്ക് വിലപിക്കേണ്ടി വരുന്നത് സർക്കാരിന്റെ പരാജയമാണ് വ്യക്തമാക്കുന്നതെന്ന് സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു. സർക്കാർ നടപടിയെടുത്തില്ലെങ്കിൽ ബി.ജെ.പി ശക്തമായ പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |