തിരുവനന്തപുരം: പരീക്ഷാ നടത്തിപ്പിന് സാങ്കേതിക സർവകലാശാലയ്ക്ക് സ്വാശ്രയ എൻജിനിയറിംഗ് കോളേജ് മാനേജ്മെന്റ് അസോസിയേഷൻ പിന്തുണ നൽകുന്നതായി സംസ്ഥാന പ്രസിഡന്റ് ഡോ. ബിജു രമേശ്, ജനറൽ സെക്രട്ടറി എ.എം. കരീം, വൈസ് പ്രസിഡന്റുമാരായ ഹരികുമാർ, പ്രൊഫ. ശശികുമാർ എന്നിവർ അറിയിച്ചു.
ആരോഗ്യ സർവകലാശാല ഉൾപ്പെടെ ഇതര സർവകലാശാലകളിൽ ഓഫ്ലൈൻ പരീക്ഷകൾ സമയബന്ധിതമായി നടക്കുമ്പോൾ സാങ്കേതിക സർവകലാശാലയിൽ പരീക്ഷകൾ തടസ്സപ്പെടുത്തുന്ന സാഹചര്യമാണ്. പരീക്ഷ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യുന്ന നടപടികളെ സ്വാശ്രയ മാനേജ്മെന്റ് അപലപിച്ചു. നേരത്തെ ഓൺലൈൻ പരീക്ഷാനടത്തിപ്പിനെതിരെ സമരം ചെയ്തവരാണ് ഇപ്പോൾ ഓഫ്ലൈൻ പരീക്ഷയെയും എതിർക്കുന്നത്. അന്യസംസ്ഥാന ലോബികളാണ് ഈ നീക്കത്തിന് പിന്നിൽ. പരീക്ഷകൾ യഥാസമയം നടത്തിയാൽ മാത്രമേ പ്ലേസ്മെന്റ് ലഭിക്കുകയുള്ളൂ.
നൂതന ആശയങ്ങൾ നടപ്പിലാക്കുന്ന കെ.ടി.യു വി.സി, പ്രോ. വി. സി, രജിസ്ട്രാർ എന്നിവരെയും സിൻഡിക്കേറ്റിനെയും അസോസിയേഷൻ അഭിനന്ദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |