തിരുവനന്തപുരം: യുവാക്കൾക്കിടയിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന ലഹരി ഉപയോഗം പ്രതിരോധിക്കാൻ അയൽക്കൂട്ടങ്ങളും,ഓക്സിലറി ഗ്രൂപ്പുകളും,ബാലസഭകളും കേന്ദ്രീകരിച്ച് ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് കുടുംബശ്രീ. ഇതിന്റെ ഭാഗമായി പ്രത്യേക യോഗം ചേർന്നു. ലഹരി ഉപയോഗം മൂലമുണ്ടാകുന്ന ഭവിഷത്തുകൾ,ലഹരി ഉപയോഗം തടയാനുള്ള മാർഗങ്ങൾ,മുൻകരുതലുകൾ,ചികിത്സാ സൗകര്യങ്ങൾ എന്നീ വിഷയങ്ങളെ കുറിച്ച് യോഗത്തിൽ ചർച്ച നടത്തുകയും, ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. തുടർന്ന് ലഹരിവിരുദ്ധ ആശയങ്ങൾ പ്രദർശിപ്പിക്കുന്ന സിഗ്നേച്ചർ ട്രീ,ലഹരിക്കെതിരേയുള്ള പ്രതിജ്ഞ ചൊല്ലൽ,ഫുട്ബോൾ മത്സരങ്ങൾ ഉൾപ്പെടെയുള്ള കലാ-കായിക മത്സരങ്ങളും ഓരോ ജില്ലകളിൽ സംഘടിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |