SignIn
Kerala Kaumudi Online
Saturday, 20 April 2024 4.17 AM IST

കുടുംബശ്രീ അയൽക്കൂട്ട തിരഞ്ഞെടുപ്പ് ഇന്നുമുതൽ

kudu

തിരുവനന്തപുരം: സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള അയൽക്കൂട്ടങ്ങൾക്ക് പുതിയ ഭാരവാഹികളെ കണ്ടെത്തുന്നതിനുളള തിരഞ്ഞെടുപ്പ് ഇന്നുമുതൽ 13 വരെ നടക്കും. ഓരോ അയൽക്കൂട്ടത്തിനും പ്രസിഡന്റ്, സെക്രട്ടറി, ഉപജീവന ഉപസമിതി കൺവീനർ, സാമൂഹ്യ വികസന ഉപസമിതി കൺവീനർ, അടിസ്ഥാന സൗകര്യ വികസന ഉപസമിതി കൺവീനർ എന്നിങ്ങനെ അഞ്ചംഗ ഭരണ സമിതിയെയാണ് തിരഞ്ഞെടുക്കുക. അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച അയൽക്കൂട്ടങ്ങളിലെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഇതോടൊപ്പം നടത്തും.

അയൽക്കൂട്ടം, ഏരിയ ഡെവലപ്മെന്റ് സൊസൈറ്റി (എ.ഡി.എസ്), കമ്യൂണിറ്റി ഡെവലപ്‌മെന്റ് സൊസൈറ്റി (സി.ഡി.എസ്) എന്നിവ ഉൾപ്പെടുന്ന കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിന് പുതിയ ഭരണസാരഥികളെ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് തിരഞ്ഞെടുപ്പ്. ഇതിന്റെ ആദ്യഘട്ടമാണ് അയൽക്കൂട്ട തലത്തിൽ നടത്തുന്നത്. ഈ മാസം 16 മുതൽ 21 വരെ 19,489 ഏരിയ ഡെവലപ്‌മെന്റ് സൊസൈറ്റികളിലേക്ക് നടത്തുന്ന തിരഞ്ഞെടുപ്പാണ് രണ്ടാംഘട്ടം. 1069 കമ്യൂണിറ്റി ഡെവലപ്‌മെന്റ് സൊസൈറ്റികളിലേക്കുള്ള ഭാരവാഹികളെ 25ന് തിരഞ്ഞെടുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KUDUMBASRE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.