SignIn
Kerala Kaumudi Online
Thursday, 25 April 2024 10.38 AM IST

കുടുംബശ്രീ തിരഞ്ഞെടുപ്പിലേക്ക്

a

കൊല്ലം: കേരളത്തിൽ 45 ലക്ഷത്തോളം സ്ത്രീകൾക്ക് പങ്കാളിത്തമുള്ള കുടുംബശ്രീ ത്രിതല സംവിധാനത്തിന്റെ പൊതുതിര‌ഞ്ഞെടുപ്പിന് ഒരുക്കം തുടങ്ങി. അയൽക്കൂട്ടങ്ങൾ, എ.ഡി.എസ്, സി.ഡി.എസ് തിരഞ്ഞെടുപ്പ് വിജ്ഞാപനം 20ന് ഇറങ്ങും. അന്നുതന്നെ വോട്ടർ പട്ടികയും പ്രസിദ്ധീകരിക്കും. പുതിയ ഭരണസമിതി ജനുവരി 26ന് അധികാരമേൽക്കും.

ഭരണസമിതിയുടെ മൂന്നുവർഷത്തെ കാലാവധി കഴിഞ്ഞ ജനുവരി 25ന് അവസാനിച്ചെങ്കിലും കൊവിഡ് നിയന്ത്രണങ്ങളും പൊതു തിരഞ്ഞെടുപ്പും കാരണം നീട്ടി​വയ്ക്കുകയായിരുന്നു. അയൽക്കൂട്ടം ചേർന്ന് തി​രഞ്ഞെടുക്കുന്ന അദ്ധ്യക്ഷയുടെ നേതൃത്വത്തിലാണ് പ്രസിഡന്റ്, സെക്രട്ടറി, മൂന്ന് ഉപസമിതി കൺവീനർമാർ ഉൾപ്പെടെ 5 പേരെ തിരഞ്ഞെടുക്കുന്നത്. ഇവർ അടങ്ങുന്നതാണ് എ.ഡി.എസ് ജനറൽ ബോഡി. ഈ ജനറൽ ബോഡിയിൽ നിന്ന് ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ, സെക്രട്ടറി എന്നിവർ ഉൾപ്പെടെ 11 അംഗ കമ്മിറ്റിയെ തിരഞ്ഞെടുക്കും.

എ.ഡി.എസ് കമ്മിറ്റിയംഗങ്ങളായി തിരഞ്ഞെടുക്കപ്പെടുന്നവർ ചേർന്ന് സി​.ഡി​.എസ് ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ എന്നിവരെ തിരഞ്ഞെടുക്കും. ആകെ എ.ഡി.എസുകളുടെ എണ്ണത്തിന് തുല്യമായി ഭരണസമിതി അംഗങ്ങളെയും തിരഞ്ഞെടുക്കും. എ.ഡി.എസ്, സി.ഡി.എസ് സംവിധാനങ്ങളിൽ ഉപസമിതികളും രൂപീകൃതമാകും. മൂന്നു വി​ഭാഗത്തി​ലും 50 ശതമാനം അംഗങ്ങൾ ബി.പി.എൽ ആയി​രി​ക്കും. ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ സ്ഥാനങ്ങളിൽ ഒന്ന് ബി.പി.എൽ വിഭാഗത്തിനായി നീക്കിവയ്ക്കും. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കായി പ്രത്യേക സംവരണവും നിശ്ചയിച്ചിട്ടുണ്ട്.

 അയൽക്കൂട്ടങ്ങൾ: 2,94,436

 എ.ഡി.എസ്: 19,498

 സി.ഡി.എസ്: 1064

......................................

ജനുവരി 26ന് പുതിയ ഭരണസമിതി

 തിര. വി‌‌ജ്ഞാപനം, വോട്ടർപട്ടിക : ഡിസംബർ 20

 അയൽക്കൂട്ടം അദ്ധ്യക്ഷ തിരഞ്ഞെടുപ്പ്: 22- 26

 അയൽക്കൂട്ടം തിരഞ്ഞെടുപ്പ്: ജനുവരി 7-13

 എ.ഡി.എസ് തിരഞ്ഞെടുപ്പ്: ജനുവരി 16-21

 സി.ഡി.എസ് തിര‌ഞ്ഞെടുപ്പ്: ജനുവരി 25.

 സമിതി അധികാരമേൽക്കൽ: ജനുവരി 26

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KUDUMBASREE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.