SignIn
Kerala Kaumudi Online
Friday, 19 April 2024 9.51 AM IST

സർക്കാർ നിയമനങ്ങളിൽ പരാതി: കുഞ്ഞാലിക്കുട്ടി

kunhalikutty

മലപ്പുറം: സംസ്ഥാനത്ത് സർക്കാരിന്റെ നിയമനങ്ങൾ സംബന്ധിച്ച് പരക്കെ പരാതിയുള്ളതായും രാഷ്ട്രീയ നിയമനങ്ങൾ കൂടി വരുന്നതായും മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. നിയമനങ്ങളിലെ സ്വജനപക്ഷപാതത്തിനെതിരെ പൊതുജനവികാരം ഉയരണം. നിയമനങ്ങൾ നടക്കേണ്ടത് മെരിറ്റ് അടിസ്ഥാനത്തിലാണ്. എന്നാൽ വേണ്ടപ്പെട്ടവർക്ക് നിയമനം നൽകുന്ന രീതിയാണ് സർവകലാശാലകളിൽ ഉൾപ്പെടെ നടക്കുന്നത്. തിരുവനന്തപുരം കോർപ്പറേഷനിലെ വിവാദവുമായി ബന്ധപ്പെട്ട് വിശദാംശം അറിയില്ല. പക്ഷേ,​ അസ്വാഭാവിക നിയമനങ്ങൾ വർദ്ധിച്ചിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KUNHALIKUTTY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.