മലപ്പുറം: രാഹുൽഗാന്ധിയുടെ എം.പി ഓഫീസ് അടിച്ചുതകർത്തത് ദേശീയതലത്തിൽ മോശം സന്ദേശമാണ് നൽകുന്നതെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു. രാഹുൽഗാന്ധിയെ കേന്ദ്രസർക്കാർ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പീഡിപ്പിക്കുന്ന സമയത്തുണ്ടായ ആക്രമണം ബി.ജെ.പിയെ വലിയ തോതിൽ സന്തോഷിപ്പിക്കും. എന്തുതരം ബുദ്ധിയാണ് ഇതിനുപിന്നിൽ പ്രവർത്തിച്ചതെന്നറിയില്ല. രാഹുൽഗാന്ധിയുടേതുപോലെ ശാസ്ത്രീയമായി പ്രവർത്തിക്കുന്ന എം.പി ഓഫീസ് മുമ്പ് കണ്ടിട്ടില്ല. പ്രതിഷേധത്തിന്റെ ഭാഗമായി ലീഗ് നേതാക്കളെല്ലാം വയനാട്ടിലുണ്ട്. ബഫർ സോൺ വിഷയത്തിൽ സർക്കാരിന് വീഴ്ച പറ്റിയെന്ന് കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |