കണ്ണൂർ: സി.പി.എം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്തതിന് കെ.വി. തോമസിനെ കോൺഗ്രസ് പുറത്താക്കിയാൽ അഭയം നൽകാൻ ഇടതുപക്ഷത്തിന് യാതൊരു പ്രയാസവുമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. തെക്കിബസാറിൽ കണ്ണൂർ ഏരിയാകമ്മിറ്റി സംഘടിപ്പിച്ച 'ആർ.എസ്.എസ് -എസ്.ഡി.പി.ഐ കാപാലികത"യ്ക്ക് എതിരെ നടന്ന ബഹുജനകാമ്പെയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ഇടതുപക്ഷത്തോട് സഹകരിക്കുന്ന ഒരു കോൺഗ്രസുകാരനും വഴിയാധാരമാകേണ്ടിവരില്ലെന്നും കോടിയേരി പറഞ്ഞു.
പരസ്പരം കൊന്നൊടുക്കുന്ന ബി.ജെ.പിക്കാരനും എസ്.ഡി.പി.ഐയും കെ-റെയിൽ വിരുദ്ധസമരത്തിൽ
ഒറ്റക്കെട്ടാണ്. ബി.ജെ.പി പ്രസിഡന്റിന്റെ ചുമലിലും കോൺഗ്രസ് പ്രസിഡന്റിന്റെ ചുമലിലും കല്ലാണ്. കോൺഗ്രസുകാരും ബി.ജെ.പിക്കാരും എസ്.ഡി.പി.ഐക്കാരും ഒന്നിച്ചാണ് കല്ലുപൊരിക്കാൻ പോകുന്നത്. സമരത്തിൽ സഹകരിക്കുന്ന കോൺഗ്രസുകാർക്കെതിരെ നടപടിയില്ല. ബി.ജെ.പിയെ പ്രതിരോധിക്കുന്ന സി.പി.എമ്മിനോടാണ് കോൺഗ്രസിന് എതിർപ്പെന്നും കോടിയേരി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |