SignIn
Kerala Kaumudi Online
Friday, 19 April 2024 2.15 PM IST

വെള്ളം വിതരണമില്ലെങ്കിൽ എസ്.എം.എസ് വഴി അറിയിക്കും

kwa

തിരുവനന്തപുരം: കുടിവെള്ള വിതരണം തടസപ്പെടുമ്പോൾ ഉപഭോക്താക്കളെ എസ്.എം.എസ് വഴി അറിയിക്കുന്നതിനായി സർവീസ് ഇന്ററപ്ഷൻ ഇൻഫർമേഷൻ സിസ്റ്റം വാട്ടർ അതോറിട്ടിയിൽ തയ്യാറായി. ഇതിന്റെയടക്കം ആറ് എെ.ടി സോഫ്ട്‌വെയറുകളുടെ ഉദ്ഘാടനം വെള്ളയമ്പലം ജലഭവനിൽ ഇന്ന് രാവിലെ 11ന് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും.

ഉപഭോക്തൃ പരാതിപരിഹാര സംവിധാനമായ അക്വാലൂം, കോൺട്രാക്ടർ ലൈസൻസിംഗ് മാനേജ്‌മെന്റ് സിസ്റ്റം, ഇ ഫയലിംഗ്, വാട്ടർ അതോറിട്ടി വെബ്‌സൈറ്റ് www.kwa.kerala.gov.in, എസ്.എം.എസ് അലർട്ട് സർവീസ് എന്നിവയ്ക്കാണ് തുടക്കമാകുന്നത്.

ഉപഭോക്താക്കൾക്ക് കുടിവെള്ള സംബന്ധമായി പരാതികൾ അറിയിക്കാനായി 24 മണിക്കൂറും 1916 എന്ന ടോൾഫ്രീ നമ്പറും ലഭ്യമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KWA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.