തിരുവനന്തപുരം: കേരള വാട്ടർ അതോറിട്ടിയിലെ ശമ്പളപരിഷ്കരണത്തിലെ അപാകതകൾ പരിഹരിച്ച് അടിയന്തരമായി നടപ്പാക്കണമെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് ആവശ്യപ്പെട്ടു. കേരള വാട്ടർ വർക്സ് എംപ്ലോയീസ് യൂണിയൻ (യു.ടി.യു.സി )സംസ്ഥാന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കരിക്കകം സുരേഷ് അദ്ധ്യക്ഷത വഹിച്ചു.
കെ.ജയകുമാർ, അഡ്വ.കൃഷ്ണകുമാർ, തോമസ് ജോസഫ് എന്നിവർ സംസാരിച്ചു. സർവീസ് പൂർത്തീകരിച്ച യൂണിയൻ മുൻജനറൽ സെക്രട്ടറി എം. സുരേഷ്, ജി. വിജയകുമാർ, ആർ. ഗിൽബർട്ട് ,ഉമ്മർ എന്നിവർക്ക് മെമന്റോ നൽകി.
ഭാരവാഹികളായി എ.എ. അസീസ് (പ്രസിഡന്റ് ), ഇറവൂർ പ്രസന്നകുമാർ (വർക്കിംഗ് പ്രസിഡന്റ് ), ആശ്രാമം അനിൽ (ജനറൽ സെക്രട്ടറി), വി. സുരേഷ്കുമാർ (ട്രഷറർ ) എന്നിവരെയും 25 അംഗ സംസ്ഥാന കമ്മിറ്റിയെയും തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |