വർക്കല: സമാധിയായ ശിവഗിരി മഠത്തിലെ സ്വാമി ലോകേശാനന്ദയുടെ മോക്ഷത്തിനായി ശിവഗിരിയിൽ പ്രാർത്ഥന നടന്നു. ലോകേശാനനന്ദയെ സമാധിയിരുത്തിയ പറമ്പിലാണ് ഇന്നലെ രാവിലെ 9ന് ചടങ്ങുകൾ നടന്നത്. ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, സ്വാമി അവ്യയാനന്ദ, സ്വാമി ശുഭാംഗാനന്ദ,സ്വാമി വിശാലാനന്ദ, സ്വാമി ഋതംഭരാനന്ദ, സ്വാമി സൂക്ഷ്മാനന്ദ, സ്വാമി പരമാനന്ദ, സ്വാമി ഗുരുപ്രസാദ്, സ്വാമി ഗോവിന്ദാനന്ദ തുടങ്ങിയവർ പ്രാർത്ഥനയും പുഷ്പാർച്ചനയും നടത്തി.
ഫോട്ടോ-
സ്വാമി ലോകേശാനന്ദയുടെ പ്രാർത്ഥനാ ചടങ്ങുകൾക്ക് ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ എന്നിവർ നേതൃത്വം നൽകുന്നു. സ്വാമി അവ്യയാനന്ദ,സ്വാമി സൂക്ഷ്മാനന്ദ, സ്വാമി വിശാലാനന്ദ എന്നിവർ സമീപം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |