SignIn
Kerala Kaumudi Online
Wednesday, 17 April 2024 12.51 AM IST

9 വരെ ലോക്ക്,​ കൂടുതൽ ഇളവുകൾ: വ്യവസായങ്ങളിൽ പകുതി ജീവനക്കാർ,​ ബാങ്കുകൾ മൂന്നുദിവസം അഞ്ചു മണി വരെ

kk

തിരുവനന്തപുരം:കൊവിഡ് വ്യാപനം കുറയുന്നുണ്ടെങ്കിലും നിയന്ത്രണങ്ങൾ ഒഴിവാക്കാൻ സമയമായില്ലെന്ന വിദഗ്ദ്ധ വിലയിരുത്തലിൽ സംസ്ഥാനത്ത് ലോക്ഡൗൺ ജൂൺ 9 വരെ നീട്ടി. ചില മേഖലകൾക്ക് ഇളവുകളുണ്ട്. വ്യവസായങ്ങൾക്ക് പകുതി ജീവനക്കാരുമായി പ്രവർത്തിക്കാം. മലപ്പുറത്തെ ട്രിപ്പിൾ ലോക്ക് ഒഴിവാക്കിയെങ്കിലും നിയന്ത്രണങ്ങൾ കർശനമായി തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ചികിത്സയിലുള്ള കേസുകൾ രണ്ടര ലക്ഷത്തിൽ കുറയ്‌ക്കാനാണ് ലോക്ഡൗണിലൂടെ ലക്ഷ്യമിട്ടത്. ഇന്നലെ അത് 2.37 ലക്ഷമായി കുറഞ്ഞു. മേയ് 26 മുതൽ 28 വരെ ടെസ്റ്റ് പോസിറ്റിവിറ്റി 18.07 ശതമാനമാണ്. 23 മുതൽ 25 വരെ 21.35% ആയിരുന്നു. കോഴിക്കോട്, ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിൽ പോസിറ്റിവിറ്റി 16 ശതമാനത്തിന് മുകളിലാണ്. കുറവ് വയനാട്ടിലാണ് - 11.6 %. കൂടുതൽ പാലക്കാട്ടാണ് - 23.9 %. പാലക്കാട്ട് 1.22 ശതമാനവും കൊല്ലത്ത് 0.38 ശതമാനവും കൂടി.

ലോക്ഡൗൺ പിൻവലിക്കാറായില്ല എന്നാണ് ഇത് കാണിക്കുന്നത്. ഇപ്പോൾ പിൻവലിച്ചാൽ രോഗവ്യാപനം നിയന്ത്രണം വിടും. ആരോഗ്യ സംവിധാനത്തിന് താങ്ങാനാവാത്ത വിധം രോഗികൾ കൂടിയാൽ മരണം കൂടും. ജീവൻ രക്ഷിക്കാനാണ് ലോക്ഡൗൺ തുടരുന്നത്. ഇത് മനസിലാക്കി ജനങ്ങൾ പൂർണ പിന്തുണ നൽകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അൺലോക്ക് തുടങ്ങാൻ

ആശുപത്രികളിലെ രോഗികളും പോസിറ്റിവിറ്റിയും ഇനിയും കുറയണം.

മൂന്നു ദിവസത്തെ പോസ്റ്റിറ്റിവിറ്റി 15 ശതമാനത്തിൽ കുറയണം. ഇപ്പോൾ 18 %.

ഐ.സി.യു ബെഡ് ഉപയോഗം 60 ശതമാനത്തിൽ കുറയണം. ഇപ്പോൾ 70%

നിലവിലുള്ള രോഗികളും പുതിയ രോഗികളും തുടർച്ചയായി ഏഴു ദിവസം കുറയണം.

ഇളവുകൾ

കയർ, കശുഅണ്ടി ഉൾപ്പെടെ എല്ലാ വ്യവസായങ്ങളിലും 50% ജീവനക്കാർ

അസംസ്‌കൃത വസ്തു സപ്ലൈ ചൊവ്വ, വ്യാഴം, ശനി അഞ്ച് വരെ

ബാങ്ക് സമയം തിങ്കൾ, ബുധൻ, വെള്ളി വൈകിട്ട് 5 വരെ നീട്ടി

പാഠപുസ്തകങ്ങൾ, വിവാഹ വസ്ത്രങ്ങൾ, സ്വർണം, ചെരിപ്പ് കടകൾ തിങ്കൾ, ബുധൻ, വെള്ളി വൈകിട്ട് അഞ്ച് വരെ

കള്ളുഷാപ്പുകളിൽ മാനദണ്ഡം പാലിച്ച് പാഴ്സൽ
പാഴ് വസ്തുക്കൾ രണ്ടു ദിവസം മാറ്റാം

ആർ. ഡി ഏജൻറുമാർക്ക് രണ്ട് ദിവസം പോസ്റ്റോഫീസിൽ പണം അടയ്‌ക്കാം
വ്യവസായ മേഖലകളിൽ കൂടുതൽ കെ.എസ്.ആർ.ടി.സി സർവീസ്

നിയമന ഉത്തരവ് ലഭിച്ചവർക്ക് ഓഫീസുകൾ തുറന്നെങ്കിൽ ജോയിൻ ചെയ്യാം. അല്ലാത്തവർക്ക് സമയം നൽകും

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCKDOWN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.