SignIn
Kerala Kaumudi Online
Saturday, 20 April 2024 2.31 AM IST

ലയൺസ് ഡിസ്ട്രിക്ട് 318 എയുടെ സേവന പ്രവർത്തനങ്ങൾക്ക് തുടക്കം

1

തിരുവനന്തപുരം :പാറശ്ശാല മുതൽ ഹരിപ്പാട് വരെയുള്ള 145 ലയൺസ് ക്ലബ്ബുകൾ ഉൾപ്പെടുന്ന ലയൺസ് ഡിസ്ട്രിക്ട് 318 എയുടെ 2021-22 വർഷത്തെ ക്ഷേമ-സേവന പ്രോജക്ടുകൾ ഡിസ്ട്രിക്ട് ഗവർണർ ഗോപകുമാർ മേനോന്റെ നേതൃത്വത്തിൽ ആരംഭിച്ചു. ക്യാബിനറ്റ് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങുകളും ഇതോടൊപ്പം നടന്നു. ചടങ്ങ് മുൻ ഇന്റർനാഷണൽ ഡയറക്ടർ ആർ. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. മുൻ ഇന്റർനാഷണൽ ഡയറക്ടർ ആർ. മുരുഗൻ ക്യാബിനറ്റ് അംഗങ്ങളെ സ്ഥാനാരോഹണം ചെയ്തു.

പുതുതായി ആരംഭിച്ച 5 ലയൺസ് ക്ലബ്ബുകളുടെ ഉദ്ഘാടനം കേരള ജി.എം.ടി കോഒാർഡിനേറ്റർ കെ.സുരേഷ് നിർവഹിച്ചു. മിനി ഡയറക്ടറിയുടെ പ്രകാശനം മുൻ ഗവർണർ വി.പരമേശ്വരൻ കുട്ടിയും 2021-22 വർഷത്തെ പ്രോജക്ടുകളുടെ ഉദ്ഘടനം മുൻ ഗവർണർ ജി. ഹരിഹരനും ലിയോ ഡിസ്ട്രിക്ട് ഭാരവാഹികളുടെ സ്ഥാനാരോഹണം മുൻ ഗവർണർ ഡോ. എ. ജി. രാജേന്ദ്രനും ഡിസ്ട്രിക്ട് വെബ്‌സൈറ്റ് മുൻ ഗവർണർ അലക്സ് കുര്യാക്കോസും ഡിസ്ട്രിക്ട് പിൻ റിലീസ് മുൻ ഗവർണർ അഡ്വ ഡി. എസ്. ശ്രീകുമാരനും നിർവഹിച്ചു. അന്നം സുകൃതം, അമൃതം ജീവനം, ആശാകിരണം, നയനം മോഹനം, നക്ഷത്രവനം, സ്ത്രീ ശാക്തീകരണത്തിനും യുവ ശാക്തീകരണത്തിനുമുള്ള പരിപാടികൾ തുടങ്ങി വിവിധ പദ്ധതികൾക്കും തുടക്കം കുറിച്ചു. മുൻ ഗവർണർമാരായ ജോൺ ജി. കൊട്ടറ, ഡോ. പി.കെ. രവീന്ദ്രനാഥ്, ഇന്ദിര രവീന്ദ്രനാഥ്, വൈസ് ഗവർണർമാരായ ഡോ.എ. കണ്ണൻ, ബി. അജയകുമാർ, ക്യാബിനറ്റ് അംഗങ്ങൾ, കെ.പി. വിജയകുമാർ, ജയചന്ദ്രൻ, ആർ.രാധാകൃഷ്ണൻ, പി.ആർ കോഒാർഡിനേറ്റർ ടി. ബിജുകുമാർ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LIONSCLUB
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.