തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയുള്ളവർക്ക് ഓൺലൈൻ പഠനത്തിനായി ഐ.ടി കമ്പനികളുടെ കൂട്ടായ്മയായ ജി-ടെക് നേരത്തേ സൗജന്യമായി നൽകിയ ഉപയോഗിച്ച ലാപ്ടോപ്പുകൾ നവീകരിക്കാനൊരുങ്ങി സാങ്കേതിക സർവകലാശാല. എൻജിനിയറിംഗ് കോളേജുകളിലെ അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും ഉപയോഗിച്ചാവും നവീകരണം നടത്തുക. കോളേജുകളിൽ നിന്ന് താൽപ്പര്യപത്രം ക്ഷണിച്ചിട്ടുണ്ട്.
നവീകരിച്ച ലാപ്ടോപ്പുകൾ കൊണ്ടുപോകുന്നതും പുതുക്കിയവ വിദ്യാർത്ഥികൾക്ക് എത്തിച്ചു നൽകുന്നതും കോളേജുകളുടെ ഉത്തരവാദിത്വമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |