SignIn
Kerala Kaumudi Online
Friday, 19 April 2024 1.26 PM IST

ഇന്ന് ഫുൾ ലോക്ക്, നാളെ മുതൽ രാത്രി കർഫ്യൂ

l

തിരുവനന്തപുരം:കൊവിഡ് പെരുകുന്നത് തടയാൻ സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ഡൗൺ. നാളെ മുതൽ രാത്രി കർഫ്യൂ. രാത്രി 10 മുതൽ രാവിലെ 6 വരെ ശക്തമായ നിയന്ത്രണം ഏർപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പ്രതിവാര രോഗബാധ - ജനസംഖ്യാ അനുപാതം ഏഴിൽ കൂടുതലുള്ള പ്രദേശങ്ങളിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തും. ഇന്ന് അത്യാവശ്യ സർവീസുകൾ മാത്രം. എല്ലാവരും വീടുകളിൽ കഴിയണം. റോഡുകളിൽ കർശന പരിശോധന ഉണ്ടാവും. വിവാഹം കൊവിഡ് മാനദണ്ഡം അനുസരിച്ചായിരിക്കണം. ഇത് പൊലീസ് നിരീക്ഷിക്കും. ആളുകളുടെ എണ്ണം ഒരിടത്തും കൂടാൻ അനുവദിക്കില്ല.

മറ്റ് രോഗങ്ങളുള്ളവർക്കും പ്രായം കൂടിയവർക്കും കൊവിഡ് ബാധിച്ചാൽ അതിവേഗം ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കും. അനുബന്ധ രോഗമുള്ളവർ ആശുപത്രിയിൽ എത്തിയില്ലെങ്കിൽ സ്ഥിതി വഷളാകാനും മരണത്തിനും സാദ്ധ്യത വളരെ കൂടുതലാണ്. അത് ഒഴിവാക്കാൻ എല്ലാ ഇടപെടലുമുണ്ടാകും. അനുബന്ധ രോഗികളുടെ ആദ്യ ദിനങ്ങൾ നിർണായകമാണ്. ആശുപത്രിയിൽ എത്തിക്കാൻ വൈകി ഗുരുതരമായ പല കേസുകളും ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിദഗ്ദ്ധരുടെ യോഗം 1ന്

സ്ഥിതി വിലയിരുത്തി മുന്നോട്ടു പോകാൻ മെഡിക്കൽ കോളേജുകളിലെയും സ്വകാര്യ ആശുപത്രികളിലെയും കൊവിഡ് ചികിത്സാനുഭവമുള്ള ഡോക്ടർമാർ, പ്രമുഖ വൈറോളജിസ്റ്റുകൾ, ആരോഗ്യ വിദഗ്ദ്ധർ എന്നിവരുടെ യോഗം സെപ്തംബർ ഒന്നിന് ചേരും

തദ്ദേശ സ്ഥാപനങ്ങളിലും യോഗം

തദ്ദേശ സ്ഥാപനങ്ങളിലെ പ്രസിഡന്റ്, സെക്രട്ടറിമാരുടെ യോഗം 3 ന് ചേരും. ആരോഗ്യ, റവന്യൂ, തദ്ദേശ മന്ത്രിമാരും പങ്കെടുക്കും. തദ്ദേശസ്ഥാപനങ്ങളുടെ പക്കൽ വാക്സിൻ നൽകിയതിന്റെ കണക്ക് വേണമെന്നും അത് വിലയിരുത്തി കുറവ് പരിഹരിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

ഐ.ടി.ഐ പരീക്ഷ എഴുതേണ്ടവർക്ക് മാത്രം പ്രാക്ടിക്കൽ ക്ലാസിന് അനുമതി നൽകും.

വ്യാപാരി യോഗം

വ്യാപാരികളുടെയും റസിഡൻസ് അസോസിയേഷൻ ഭാരവാഹികളുടെയും യോഗം സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഓണത്തിനു മുൻപ് വിളിച്ചു കൂട്ടിയിരുന്നു. ഇത്തരം യോഗങ്ങൾ വീണ്ടും ചേരും. കടകളിൽ എത്തുന്നവരും ജീവനക്കാരും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് കടയുടമകളുടെ യോഗം. വാക്സിൻ എടുക്കാത്തവർ അടിയന്തര സാഹചര്യങ്ങളിൽ മാത്രമേ പുറത്തിറങ്ങുന്നുള്ളൂവെന്ന് ഉറപ്പാക്കാനാണ് റസിഡൻസ് അസോസിയേഷൻ യോഗം.

ഏകോപനത്തിന് ഐ.പി.എസ് ഓഫീസർ

പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മുതിർന്ന ഐ.പി.എസ് ഓഫീസർമാരെ ജില്ലകളിലേക്ക് നിയോഗിച്ചു. ഇവർ നാളെ ചുമതല ഏൽക്കും. അഡിഷണൽ എസ്.പിമാർ ജില്ലാതല നോഡൽ ഓഫീസർമാരായിരിക്കും. ഇവർ വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് പ്രതിരോധപ്രവർത്തനം വിലയിരുത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCKDOWN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.