തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജിൽ വൈറൽ റിസർച്ച് ഡയഗ്നോസ്റ്റിക് ലബോറട്ടറി പ്രോജക്ടിലേക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യനെ നിയമിക്കുന്നതിന് ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. മെഡിക്കൽ ലബോറട്ടറി ടെക്നിഷ്യൻ ബിരുദം അല്ലെങ്കിൽ ഡിപ്ലോമയാണ് വിദ്യാഭ്യാസ യോഗ്യത.
താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 23ന് വൈകിട്ട് മൂന്നിന് മുൻപായി തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ തപാൽ വഴിയോ, principalgmc@gmail.com എന്ന ഇ-മെയിൽ വഴിയോ, നേരിട്ടോ അപേക്ഷ നൽകണം. തസ്തികയുടെ പേര്, അപേക്ഷകരുടെ മേൽവിലാസം, ഇ-മെയിൽ അഡ്രസ്സ്, മൊബൈൽ നമ്പർ എന്നിവ രേഖപ്പെടുത്തണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |