കൊച്ചി: ലക്ഷദ്വീപിൽ നിയന്ത്രണങ്ങൾ നടപ്പാക്കാനുള്ള കരട് വിജ്ഞാപനങ്ങൾക്ക് അംഗീകാരം നൽകുന്നതിനു മുമ്പ് അവ പ്രാദേശിക ഭാഷയിൽ പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ട് ലക്ഷദ്വീപ് എം.പി പി.പി. മുഹമ്മദ് ഫൈസൽ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയിൽ ഹൈക്കോടതി ലക്ഷദ്വീപ് ഭരണകൂടത്തിന്റെ വിശദീകരണം തേടി. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി. പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |