കൊച്ചി: ലക്ഷദ്വീപിൽ അദ്ധ്യാപകർക്ക് ന്യായവില കേന്ദ്രങ്ങളിൽ അധിക ചുമതല നൽകിയ ഫുഡ്, സിവിൽ സപ്ലൈസ് വകുപ്പിന്റെ ഉത്തരവ് റദ്ദാക്കി. ചൊവ്വാഴ്ച ഇറക്കിയ സർക്കുലർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അദ്ധ്യാപക സംഘടനകൾ വിദ്യാഭ്യാസ ഡയറക്ടർക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ചൊവ്വാഴ്ച തന്നെ സിവിൽ സപ്ലൈസ് ഡയറക്ടർ നടപടി റദ്ദാക്കി ഉത്തരവിറക്കിയത്. പൊലീസുകാർക്ക് ഇതേ ചുമതല നൽകിയതും പിൻവലിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |