തിരുവനന്തപുരം: ലാറ്ററൽ എൻട്രി വഴി പോളിടെക്നിക് ഡിപ്ലോമ രണ്ടാം വർഷത്തിലേക്ക് നേരിട്ട് പ്രവേശനത്തിന് 31വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ www.polyadmission.org/let വെബ്സൈറ്റിൽ.
സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: സെപ്തംബർ ആറ് മുതൽ ആരംഭിക്കുന്ന നഴ്സ് കം ഫാർമസിസ്റ്റ് (ഹോമിയോ) സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷാഫോം തിരുവനന്തപുരം/കോഴിക്കോട് ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകളിലും ഡോ. എ.കെ.ബി മിഷൻ ട്രസ്റ്റിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ പിഴയില്ലാതെ 27 ന് വൈകിട്ട് അഞ്ച് വരെയും 10 രൂപ പിഴയോടെ സെപ്തംബർ ഒന്ന് വൈകിട്ട് അഞ്ച് വരെയും സ്വീകരിക്കും. പരീക്ഷാഫീസായി പേപ്പർ ഒന്നിന് 200 രൂപ നിരക്കിൽ തിരുവനന്തപുരം ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ആൻഡ് കൺട്രോളിംഗ് ഓഫീസറുടെ പേരിൽ എസ്.ബി.ഐ ഫോർട്ട്, തിരുവനന്തപുരം ബ്രാഞ്ചിൽ നിന്നു മാറാവുന്ന ഡി.ഡി ആയി അപേക്ഷയ്ക്കൊപ്പം നൽകണം. പൂരിപ്പിച്ച അപേക്ഷകളും ഡി.ഡിയും പ്രിൻസിപ്പൽ ആൻഡ് കൺട്രോളിംഗ് ഓഫീസർ, ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളേജ്, തിരുവനന്തപുരം വിലാസത്തിൽ അയയ്ക്കണം. ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് കോഴിക്കോട് ആണ് പരീക്ഷാ കേന്ദ്രം. തിയറി പരീക്ഷ സെപ്തംബർ ആറ് മുതൽ രാവിലെ 10 മുതൽ 12 വരെ നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |