തിരുവനന്തപുരം: തൊഴിലിടങ്ങളിലെയും വ്യക്തിഗത മേഖലകളിലെയും സമഗ്ര സംഭാവനകൾ പരിഗണിച്ച് മഹാരാഷ്ട്ര ആസ്ഥാനമായി പ്രവർത്തിക്കുന്ന യു.ബി.എസ് ഫോറം ഏർപ്പെടുത്തിയ 'വുമൺ ഐക്കൺ ഒഫ് ദി ഇയർ 2022' പുരസ്കാരം ഐ.ബി.എസ് സോഫ്റ്റ് വെയർ സർവീസ് ഡെലിവറി വിഭാഗം മേധാവി ലത നായർക്ക് ലഭിച്ചു. മുംബയിലെ താജ് ലാൻഡ്സ് എൻഡ് ഹോട്ടലിൽ നടന്ന മൂന്നാമത് വനിതാ ശാക്തീകരണ ഉച്ചകോടിയിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ഐ.ബി.എസ് സോഫ്റ്റ് വെയർ തിരുവനന്തപുരം കേന്ദ്രത്തിന്റെ മേധാവിയാണ്. ഐ.ബി.എസിലെ വനിതാ ജീവനക്കാരിൽ ഏറ്റവും ഉയർന്ന പദവി വഹിക്കുന്ന ലത 700 ഓളം ഐ.ടി പ്രൊഫഷണലുകൾ ഉൾപ്പെട്ട ടീമിന്റെ ലീഡർ കൂടിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |