തിരുവനന്തപുരം: എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ വിവിധ സെന്ററുകളിൽ ആഗസ്റ്റ്/സെപ്തംബർ മാസങ്ങളിലായി ആരംഭിക്കുന്ന ഡി.സി.എ, ഡി.സി.എ(എസ്) കോഴ്സുകൾക്ക് ഓൺലൈനായി അപേക്ഷിക്കാം. എസ്.എസ്.എൽ.സി വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് ഡി.സി.എ കോഴ്സിനും പ്ലസ്ടു കഴിഞ്ഞവർക്ക് ഡി.സി.എ(എസ്) കോഴ്സിനും അപേക്ഷിക്കാം.
വിവരങ്ങൾക്ക് www.lbscentre.kerala.gov.in, ഫോൺ: 0471-2560333.
ഇഗ്നോ പരീക്ഷകൾ മൂന്നു മുതൽ
തിരുവനന്തപുരം: ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ജൂൺ 2021 ടേം എൻഡ് പരീക്ഷകൾ ആഗസ്റ്റ് മൂന്നു മുതൽ സെപ്തംബർ 9 വരെ നടത്തും. ഇഗ്നോയുടെ തിരുവനന്തപുരം മേഖലാ കേന്ദ്രത്തിനു കീഴിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കന്യാകുമാരി, ജില്ലകളിലായി ഏഴ് പരീക്ഷാ കേന്ദ്രങ്ങളിൽ 6000 വിദ്യാർഥികൾ പരീക്ഷയെഴുതും. ഹാൾടിക്കറ്റ് www.ignou.ac.in വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ഫോൺ- 0471 2344113 / 2344120 / 9447044132.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |