SignIn
Kerala Kaumudi Online
Sunday, 01 September 2024 4.43 AM IST

നെടുമ്പാശേരിയിൽ യു.ഡി.എഫിന് ഭരണ നഷ്ടം

Increase Font Size Decrease Font Size Print Page
ldf

തിരുവനന്തപുരം / നെടുമ്പാശേരി: നെടുമ്പാശേരി 14-ാം വാർഡിലെ ഉപതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെ യു.ഡി.എഫിന് പഞ്ചായത്ത് ഭരണം നഷ്ടമായി. പതിനാലാം വാർഡായ കൽപകയിൽ 98 വോട്ടിനാണ് എൽ.ഡി.എഫിലെ എൻ.എസ്. അർച്ചന വിജയിച്ചത്. ഇതോടെ 19അംഗ പഞ്ചായത്തിൽ എൽ.ഡി.എഫിന് 10 സീറ്റായിഇതേത്തുടർന്ന് അവിശ്വാസത്തിന് കാത്തുനിൽക്കാതെ ഇന്നലെ ഉച്ചയ്‌ക്ക് രണ്ടരയോടെ പ്രസിഡന്റ് പി.പി. കുഞ്ഞ് സെക്രട്ടറിക്ക് രാജിക്കത്ത് നൽകി.

കോൺഗ്രസിലെ ഗ്രൂപ്പ് തർക്കത്തെ തുടർന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ധ്യ നാരായണപിള്ള രാജിവച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പുണ്ടായത്. നിലവിൽ ഇരുമുന്നണിക്കും 9 അംഗങ്ങൾ വീതമാണുണ്ടായിരുന്നത്. ഡിസംബറിൽ നറുക്കെടുപ്പിലൂടെ സി.പി.എമ്മിലെ ശോഭ ഭരതൻ വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LDF
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.