തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ വീടുകളിൽ ആഘോഷമാക്കി മാറ്റണമെന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ പ്രസ്താവനയിൽ അഭ്യർത്ഥിച്ചു. ചരിത്രവിജയത്തിന്റെ ആവേശം ഒട്ടും ചോരാതെ കൊവിഡ് മാനദണ്ഡം പൂർണമായും പാലിച്ച് കുടുംബാംഗങ്ങളുമായി സന്തോഷം പങ്കിടാൻ മുഴുവൻ എൽ.ഡി.എഫ് പ്രവർത്തകരും മറ്റുള്ളവരും തയ്യാറാകണം.
ഭരണഘടനാപരമായ ബാദ്ധ്യത പോലും നിറവേറ്റുന്നതിൽ അസൂയ പൂണ്ടിരിക്കുകയാണ് പ്രതിപക്ഷം. എൽ.ഡി.എഫിന്റെ ഭരണത്തുടർച്ച അവർക്ക് സഹിക്കാൻ കഴിയുന്നതല്ല. അതാണ് സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിക്കാൻ പ്രേരിപ്പിച്ചത്. മുൻ പ്രതിപക്ഷ നേതാവിന് മുഖ്യമന്ത്രിയാകാൻ പറ്റിയില്ലെന്ന് വച്ച് സത്യപ്രതിജ്ഞ നടത്താതിരിക്കാൻ കഴിയില്ലെന്നും വിജയരാഘവൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |