SignIn
Kerala Kaumudi Online
Thursday, 25 April 2024 5.17 PM IST

ലീവ് സറണ്ടർ നൽകേണ്ടെന്ന് നിർദ്ദേശം

leave

തിരുവനന്തപുരം: ജീവനക്കാ‌രുടെ ലീവ് സറണ്ടർ തുക സർക്കാർ ഉത്തരവ് വരുന്നതുവരെ നൽകേണ്ടതില്ലെന്ന് ട്രഷറി ഓഫീസർമാർക്ക് ട്രഷറി ഡയറക്ടറുടെ നിർദ്ദേശം. ജൂൺ ഒന്നു മുതൽ ലീവ് സറണ്ടർ നൽകാമെന്നായിരുന്നു നവംബറിൽ സർക്കാരിന്റെ വാഗ്ദാനം. കഴിഞ്ഞ വർഷത്തെ ലീവ് സറണ്ടർ പി.എഫിൽ ലയിപ്പിച്ചത് ഈ ജൂൺ ഒന്നുമുതൽ തിരിച്ചുനൽകുമെന്നും വാഗ്ദാനം ചെയ്തിരുന്നു.

എന്നാൽ, സാമ്പത്തിക പ്രതിസന്ധി മൂലം ജൂണിലും നൽകാനിടയില്ലെന്നാണ് ഇപ്പോഴത്തെ സൂചന. ഇത് സംബന്ധിച്ച് ധനവകുപ്പിന്റെ ഉത്തരവോ വിശദീകരണമോ ഇതുവരെ വന്നിട്ടില്ല. ഒരു വർഷമുള്ള ലീവിൽ ഉപയോഗപ്പെടുത്താത്ത പരമാവധി 30 ദിവസത്തെ ലീവ് ആണ് സറണ്ടർ ചെയ്യാവുന്നത്. സാധാരണ ഗതിയിൽ അത് മാർച്ച് 31നകം സറണ്ടർ ചെയ്യണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LEAVE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.