SignIn
Kerala Kaumudi Online
Friday, 19 April 2024 2.00 PM IST

ഡോ. എം.ലീലാവതിക്കും പി.ജയചന്ദ്രനും വയോസേവന പുരസ്‌കാരം

leelavathi

തിരുവനന്തപുരം: സംസ്ഥാന സാമൂഹ്യനീതി വകുപ്പ് 2022ലെ വയോസേവന പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരത്തിന് എഴുത്തുകാരി ഡോ. എം.ലീലാവതിയും ഗായകൻ പി.ജയചന്ദ്രനും അർഹരായി. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. വയോജന മേഖലയിലെ മികച്ച സേവനത്തിനുള്ള പുരസ്‌കാരം കണ്ണൂർ ജില്ലാ പഞ്ചായത്തിനാണ്. മികച്ച ബ്ലോക്ക് പഞ്ചായത്ത്: തൂണേരി (കോഴിക്കോട്), ഗ്രാമപഞ്ചായത്ത്: മാണിക്കൽ (തിരുവനന്തപുരം), വേങ്ങര (മലപ്പുറം). ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. മികച്ച എൻ.ജി.ഒയ്ക്കുള്ള പുരസ്‌കാരം കൊല്ലം ഗാന്ധിഭവൻ ഇന്റർനാഷണൽ ട്രസ്റ്റിനാണ്. 50,000 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. മികച്ച മെയിന്റനൻസ് ട്രിബ്യൂണൽ: ഒറ്റപ്പാലം,​ മികച്ച സർക്കാർ വൃദ്ധസദനം: കൊല്ലം ഗവ. ഓൾഡ് ഏജ്‌ഹോം. സർട്ടിഫിക്കറ്റും മെമെന്റോയുമാണ് പുരസ്‌കാരം. കായികമേഖലയിലെ മികച്ച പ്രവർത്തനത്തിന് കോട്ടയം സ്വദേശി പി.എസ്.ജോണും എറണാകുളം സ്വദേശി പി.ഇ.സുകുമാരനും അർഹരായി. കലാ-സാഹിത്യം - സാംസ്‌കാരിക വിഭാഗത്തിൽ കാസർകോട് സ്വദേശി പുണിഞ്ചിത്തായ, കോഴിക്കോട് സ്വദേശി അഹമ്മദ് ചെറ്റയിൽ,​ പാലക്കാട് സ്വദേശി പഗാൻ എന്നിവർ പുരസ്‌കാരത്തിന് അർഹരായി. 25,000 രൂപയാണ് അവാർഡ് തുക. വയോജന ദിനമായ ഒക്‌ടോബർ 1ന് തൃശൂരിൽ പുരസ്‌കാരങ്ങൾ സമ്മാനിക്കുമെന്ന് മന്ത്രി ആർ.ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LEELAVATHI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.