തിരുവനന്തപുരം: ജില്ലാ അതിർത്തി വഴി തമിഴ്നാട്ടിൽ നിന്നും അനധികൃതമായി മദ്യം കടത്തുന്നത് തടയാൻ അതിർത്തികളിലും ഇടറോഡുകളിലും പൊലീസ് പരിശോധന കർശനമാക്കിയെന്ന് ജില്ലാ പൊലീസ് മേധാവി പി.കെ മധു അറിയിച്ചു. അതിർത്തി പ്രദേശങ്ങളിലെ പൊലീസ് സ്റ്റേഷനുകളായ പാറശ്ശാല, പൊഴിയൂർ, വെള്ളറട, എന്നിവിടങ്ങളിലെ 15 പൊലീസ് സംഘങ്ങൾ ഇന്നലെ നടത്തിയ പരിശോധനയിൽ 10 പേരെ അറസ്റ്റ് ചെയ്തു. 258 ഇന്ത്യൻ നിർമ്മിത വിദേശമദ്യവും മറ്റ് ലഹരി വസ്തുക്കളും കണ്ടെത്തി. ലോക്ക് ഡൗണിലെ മറവിൽ അനധികൃതമായി മദ്യക്കച്ചവടം നടത്തുന്നവർക്കെതിരെ തുടർന്നും നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |