SignIn
Kerala Kaumudi Online
Saturday, 20 April 2024 1.13 AM IST

മക്ഡവൽ പോയി; പിന്നാലെ 'കിംഗ്ഫിഷറും' പറന്നകലുന്നു

liquor

ആലപ്പുഴ: ആറു പതിറ്റാണ്ട് മക്ഡവൽ മദ്യവും കിംഗ്ഫിഷർ ബിയറും ഉത്പാദിപ്പിച്ചിരുന്ന ചേർത്തല വാരനാട്ടെ അവസാനത്തെ കമ്പനിയും അടച്ചുപൂട്ടുന്നു. ബിയർ ഉത്പാദിപ്പിക്കുന്ന യുണൈറ്റഡ് ബ്രൂവറീസാണ് അവശേഷിക്കുന്ന ജീവനക്കാരെയും പിരിച്ചുവിടുന്നത്. മദ്യം ഉത്പാദിപ്പിച്ചിരുന്ന യുണൈറ്റഡ് സ്‌പിരിട്സ് (മക്ഡവൽ) 2015 ൽ പ്രവർത്തനം നിറുത്തി 350 ഓളം തൊഴിലാളികളെ പിരിച്ചുവിട്ടിരുന്നു.

1957ൽ സർക്കാർ 99 വർഷത്തേക്ക് പാട്ടത്തിന് നൽകിയ 14.8 ഏക്കർ സ്ഥലത്തായിരുന്നു പ്രവർത്തനം. 1973 ലാണ് സഹാേദര സ്ഥാപനമായി യുണൈറ്റഡ് ബ്രൂവറീസ് തുടങ്ങിയത്.

ഒരു വർഷമായി ഉത്പാദനം നിറുത്തിയിരുന്നെങ്കിലും യുണൈറ്റഡ് ബ്രൂവറീസ് കൂടുതൽ സ്ഥലം ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചിരുന്നു. സ്ഥലം നൽകാൻ സർക്കാർ സന്നദ്ധമായിരുന്നെങ്കിലും തുടർചർച്ചകൾക്ക് എത്താതെ കമ്പനി പിരിച്ചുവിടൽ നോട്ടീസ് നൽകുകയായിരുന്നു.

മന്ത്രി വി.ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ചർച്ചയ്‌ക്ക് തീയതി തീരുമാനിച്ചെങ്കിലും കമ്പനി സമയം നീട്ടിച്ചോദിച്ചു. വിദേശത്തുള്ള പ്രതിനിധികൾക്ക് പങ്കെടുക്കാനാണെന്നായിരുന്നു വിശദീകരണം.

തുടങ്ങിയത് വിത്തൽ മല്യ

രാജ്യത്തെ പ്രധാന മദ്യവ്യവസായിയായിരുന്ന വിത്തൽ മല്യയാണ് സ്ഥാപനം തുടങ്ങിയത്. പിന്നീട് മകൻ വിജയ് മല്യ ഏറ്റെടുത്തു. പ്രതിമാസം 1.80 ലക്ഷം കെയ്‌സ് മദ്യം ഉത്പാദിപ്പിച്ചിരുന്നു. വിജയ് മല്യയുടെ ബിസിനസ് തകർച്ചയോടെ മദ്യ, ബിയർ നിർമ്മാണശാലകൾ രണ്ടു കമ്പനികൾക്കായി കൈമാറി. ബ്രിട്ടീഷ് കമ്പനിക്കായിരുന്നു മദ്യ ഉത്പാദനം. 2015ൽ ഇവർ പ്രവർത്തനം നിറുത്തി. ബിയർ കമ്പനി ഉത്പാദനം കൊവിഡ് സമയത്ത് നിലച്ചു. എങ്കിലും കമ്പനി ആക്‌ട് പ്രകാരം എല്ലാ മാസവും തൊഴിലാളികൾക്ക് ശമ്പളം ലഭിച്ചു. ഇവരെയാണ് ഇപ്പോൾ പിരിച്ചുവിടുന്നത്.

യുണൈറ്റഡ് ബ്രൂവറീസിൽ

 43 സ്ഥിരം തൊഴിലാളികൾ

 180 കരാർ തൊഴിലാളികൾ

 100ലധികം പേർക്ക് പരോക്ഷ ജോലി

`സർക്കാരും തൊഴിലാളികളും അനുകൂല നിലപാട് സ്വീകരിക്കുമ്പോൾ പിരിച്ചുവി‌ടൽ ദുരൂഹമാണ്. കൂടുതൽ സ്ഥലം നൽകാമെന്ന് സർക്കാർ സമ്മതിച്ചതാണ്. പിന്നീട് കമ്പനി മാനേജ്മെന്റ് ചർച്ച നീട്ടിക്കൊണ്ടു പോയി '.

-കെ. പ്രസാദ്, പ്രസിഡന്റ്,

യുണൈറ്റഡ് ആൻഡ് ഹൈറേഞ്ച് ബ്രൂവറീസ്

എംപ്ളോയീസ് യൂണിയൻ (സി.ഐ.ടി.യു)

`കെ.ആർ.ഗൗരിഅമ്മ വ്യവസായ മന്ത്രിയായിരുന്നപ്പോഴാണ് വിത്തൽ മല്യയെ ക്ഷണിച്ചു വരുത്തി സ്ഥലം അനുവദിച്ചത്. അവരുടെ ഓർമ്മയ്‌ക്കായെങ്കിലും സ്ഥാപനം നിലനിറുത്തണം.'

-പ്രവീൺ ജി. പണിക്കർ,വൈസ് പ്രസിഡന്റ്

തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LIQUOR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.