തിരുവനന്തപുരം: കൊവിഡ് മൂലം കഴിഞ്ഞ രണ്ടുവർഷങ്ങളായി നൽകാതെ മാറ്റിവെച്ച സർക്കാർ ജീവനക്കാരുടേയും അദ്ധ്യാപകരുടേയും ലീവ് സറണ്ടർ ആനുകൂല്യം ജൂലായ് ഒന്നുവരെ അനുവദിക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചു. ഇതുസംബന്ധിച്ച് ധനകാര്യവകുപ്പ് സെക്രട്ടറി ഇന്നലെ ഉത്തരവും പുറത്തിറക്കി. നിലവിൽ സാമ്പത്തികവർഷം പൂർത്തിയാകുന്ന മാർച്ച് 31 വരെ ഇത് നൽകാതെ മാറ്റിവെയ്ക്കാൻ ഉത്തരവുണ്ടായിരുന്നു.ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്കും പാർട്ട് ടൈം കണ്ടിജന്റ്സ് ജീവനക്കാർക്കും ഉത്തരവ് ബാധകമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |