SignIn
Kerala Kaumudi Online
Thursday, 25 April 2024 3.39 PM IST

എൽ എൽ.ബി പരീക്ഷ ഓൺലൈനാക്കുന്നത് പരിഗണിക്കണം: ഹൈക്കോടതി

llb

കൊച്ചി: കാലിക്കറ്റ് സർവകലാശാലയുടെ ഒന്നാം സെമസ്റ്റർ എൽ എൽ.ബി പരീക്ഷ ഓഫ്‌ലൈനായി നടത്തുന്നതിനൊപ്പം ഓൺലൈനായി നടത്തുന്ന കാര്യവും പരിഗണിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. തൃശൂർ ഗവ. ലാ കോളേജ് വിദ്യാർത്ഥികളായ തൃശൂർ സ്വദേശി ശ്രീകുമാർ വർമ്മ, എറണാകുളം സ്വദേശികളായ കെ.ഡി. നെൽസൺ, സരിത. കെ. സതീശൻ എന്നിവർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് അമിത് റാവലിന്റെ നിർദ്ദേശം. സെപ്‌തംബർ ഒമ്പതു മുതൽ പരീക്ഷകൾ നടത്താനാണ് സർവകലാശാല നിശ്ചയിച്ചിട്ടുള്ളതെന്നും കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഓൺലൈനായി പരീക്ഷ നടത്തണമെന്നുമാണ് ഹർജിക്കാരുടെ വാദം. ഓൺലൈനായി പരീക്ഷ നടത്താനാവില്ലെങ്കിൽ ഹർജിക്കാർക്ക് സമീപത്തുള്ള സെന്റിൽ പരീക്ഷ എഴുതാനുള്ള അവസരം ഒരുക്കുന്ന കാര്യം പരിഗണിക്കണമെന്നും രണ്ടു ദിവസത്തിനുള്ളിൽ സർവകലാശാല തീരുമാനമെടുക്കണമെന്നും സിംഗിൾബെഞ്ച് നിർദ്ദേശിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ONLINE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.