തിരുവനന്തപുരം: തുടർച്ചയായ ലോക്ക് ഡൗണും കൊവിഡ് വ്യാപനവും മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വ്യാപാരികളെ ബാങ്ക് നടപടികളിൽ നിന്ന് രക്ഷിക്കാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുഖ്യമന്ത്രിക്ക് നിവേദനം നൽകി. ഇതിനായി മുഖ്യമന്ത്രി ബാങ്കേഴ്സ് സമിതി യോഗം വിളിക്കണം. സാമ്പത്തിക പ്രതിസന്ധിമൂലം ഒരു വ്യാപാരി കൂടി ആത്മഹത്യ ചെയ്യുവാൻ സാഹചര്യമുണ്ടാകരുതെന്നും വ്യാപാരി സമിതി സംസ്ഥാന പ്രസിഡന്റ് ജോബി വി. ചുങ്കത്ത്, നേതാക്കളായ ടി. എഫ്. സെബാസ്റ്റ്യൻ,സി. എച്. ആലിക്കുട്ടി ഹാജി, കമലാലയം സുകു, കെ. എസ്. രാധാകൃഷ്ണൻ, എസ്. എസ്. മനോജ് എന്നിവർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |