₹കൂടുതൽ ഇളവ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിൽ നല്ല കുറവുണ്ടെങ്കിലും ലോക്ക് ഡൗൺ ഒരാഴ്ച കൂടി നീട്ടിയേക്കും. ഇതിന്റെ സൂചന നൽകി ലോക്ക് ഡൗണിന് കൂടുതൽ ഇളവുകൾ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു.
മേയ് 24 മുതൽ 26 വരെയുള്ള ദിവസങ്ങളിലെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.40 ആണ്. മേയ് 21 മുതൽ 23 വരെയുള്ള ദിവസങ്ങളിൽ അത് 22.55 ആയിരുന്നു. ആക്ടീവ് കേസുകളുടെ എണ്ണത്തിൽ 12.61 ശതമാനവും,ഒരു ദിവസത്തെ പുതിയ കേസുകളുടെ എണ്ണത്തിൽ 9.03 ശതമാനവും കുറവുണ്ടായി. കൊവിഡ് രണ്ടാം തരംഗത്തിൽ വ്യാപനത്തോത് കുറയാൻ തുടങ്ങിയിട്ട് 13 ദിവസമായി. എന്നാൽ മരണനിരക്കിൽ കാര്യമായ കുറവില്ല. കാലവർഷം കൂടി ആരംഭിക്കാനിരിക്കെ, ലോക്ക് ഡൗൺ ഒരാഴ്ചകൂടി നീട്ടി രോഗവ്യാപനം സംസ്ഥാന തലത്തിൽ 15 ശതമാനത്തിൽതാഴെ എത്തിക്കാനാണ് അവലോകനയോഗത്തിലെ നിർദ്ദേശം. ഇക്കാര്യത്തിൽ ഇന്ന് തീരുമാനമെടുക്കും.
പുതിയ ഇളവുകൾ
.₹ നിർമാണ മേഖലയിൽ മെറ്റൽ ക്രഷറുകൾ തുറക്കാം.
₹സ്ത്രീകൾക്കുള്ള ശുചിത്വ വസ്തുക്കൾ മെഡിക്കൽ ഷോപ്പുകളിലെത്തിക്കാൻ അനുമതി
₹നേത്ര പരിശോധകർക്ക് പ്രവർത്തനാനുമതി,
₹കണ്ണട ഷോപ്പുകൾ, ശ്രവണ സഹായി ഉപകരണങ്ങൾ , കൃത്രിമ അവയവങ്ങൾ എന്നിവ വിൽക്കുകയും നന്നാക്കുകയും ചെയ്യുന്ന സ്ഥാപനങ്ങൾക്ക് അനുമതി
₹ഗ്യാസ് അടുപ്പുകൾ നന്നാക്കുന്ന സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം,
₹മൊബൈൽ, കമ്പ്യൂട്ടർ ഷോപ്പുകൾ ആഴ്ചയിൽ രണ്ടു ദിവസം തുറക്കാം
നിയമനങ്ങൾ
വേഗത്തിലാക്കും
പി.എസ്.സി വഴിയുള്ള നിയമനങ്ങൾ വേഗത്തിലാക്കാൻ അത് തപാലിൽ അയക്കാതെ ഓൺലൈൻ വഴി അയക്കാൻ നിർദ്ദേശം നൽകി. ഇത്തരത്തിലുള്ള അഡ്വൈസിന്റെ വേഗത വർധിപ്പിക്കണമെന്ന് പി.എസ്.സിയോട് ആവശ്യപ്പെട്ടു.പി.എസ്.സി അഡ്വൈസ് മെമ്മോ കിട്ടിയിട്ടും നിയമനമായില്ലെന്ന പരാതികൾ പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |