തിരുവനന്തപുരം:12 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ ഭാഗ്യക്കുറി 22ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രകാശനം ചെയ്യും.
300 രൂപയാണ് വില. സെപ്തംബർ 19നാണ് നറുക്കെടുപ്പ്. രണ്ടാം സമ്മാനമായി ആറു പേർക്ക് ഓരോ കോടി രൂപ വീതം ലഭിക്കും. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ ഓരോ പരമ്പരയിലും രണ്ടു പേർക്കു വീതം ആകെ 12 പേർക്ക് ലഭിക്കും. നാലാം സമ്മാനം 5 ലക്ഷം രൂപ വീതം 12 പേർക്കും അഞ്ചാം സമ്മാനം ഒരു ലക്ഷം രൂപ വീതം 108 പേർക്കും ലഭിക്കും. അവസാന നാലക്കത്തിന് ആറാം സമ്മാനമായി 5000 രൂപ, ഏഴാം സമ്മാനം 3000 രൂപ, എട്ടാം സമ്മാനം 2000 രൂപ ഒമ്പതാം സമ്മാനം 1000 രൂപ എന്നിവയുമുണ്ട്. സമാശ്വാസ സമ്മാനമായി അഞ്ച് ലക്ഷം രൂപ വീതം അഞ്ചു പേർക്കും ലഭിക്കും.
കൊവിഡ് നിയന്ത്രണങ്ങൾ കാരണം നിറുത്തിവച്ചിരുന്ന പ്രതിവാര ഭാഗ്യക്കുറികളിൽ ഈ മാസം 23ന് നിർമ്മൽ, 27ന് സ്ത്രീശക്തി, 30 ന് നിർമ്മൽ എന്നിവയും ഉണ്ടായിരിക്കും.
ആഗസ്റ്റ് 15 വരെ ആഴ്ചയിൽ മൂന്ന് നറുക്കെടുപ്പുകൾ വീതം ഉണ്ടാകും. തുടർന്ന് വിപണിയിലെ സ്ഥിതിഗതികൾ വിലയിരുത്തി ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നും ഔദ്യോഗിക വാർത്താക്കുറിപ്പിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |