തിരുവനന്തപുരം: 12കോടി രൂപ ഒന്നാം സമ്മാനമായി നൽകുന്ന ക്രിസ്മസ്-ന്യൂ ഇയർ ബമ്പർ ടിക്കറ്റ് മന്ത്രി കെ.എൻ. ബാലഗോപാൽ മന്ത്രി ആന്റണി രാജുവിന് നൽകി പ്രകാശനം ചെയ്തു. 300 രൂപയാണ് ടിക്കറ്റ് വില.
കേരള സംസ്ഥാന ഭാഗ്യക്കുറി വിശ്വാസ്യതയുള്ളതും മാതൃകാപരവുമാണെന്ന് ടിക്കറ്റിന്റെ പ്രകാശനം നിർവഹിച്ചുകൊണ്ട് മന്ത്രി ബാലഗോപാൽ പറഞ്ഞു. രണ്ടാം സമ്മാനം 3 കോടിയും മൂന്നാം സമ്മാനം 60 ലക്ഷം രൂപയുമാണ്. 24 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചിട്ടുള്ളത്. ആവശ്യമെങ്കിൽ കൂടുതൽ ടിക്കറ്റുകൾ അച്ചടിക്കും. മന്ത്രി ആന്റണി രാജു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ജോയിന്റ് ഡയറക്ടർ സുചിത്ര കൃഷ്ണൻ സ്വാഗതവും ഡെപ്യൂട്ടി ഡയറക്ടർ മായ എൻ. പിള്ള നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |