തിരുവനന്തപുരം: ഇരുപത്തഞ്ച് കോടി രൂപ ഒന്നാം സമ്മാനത്തുകയുള്ള ഒാണം ബമ്പർ ലോട്ടറിയുടെ വില്പന സർവകാല റെക്കാഡിലേക്ക്. 60 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചതിൽ ഇന്നലെ വൈകിട്ടോടെ 59 ലക്ഷവും വിറ്റഴിഞ്ഞു. ഒാണക്കാലത്ത് മാത്രം വിറ്റത് 33 ലക്ഷം ടിക്കറ്റുകൾ. ഡിമാന്റിന് കുറവില്ലാത്തതിനാൽ അഞ്ച് ലക്ഷം ടിക്കറ്റുകൾ കൂടി അച്ചടിച്ച് വില്പനയ്ക്ക് എത്തിക്കും. 18നാണ് നറുക്കെടുപ്പ്. കഴിഞ്ഞ വർഷം ഓണം ബമ്പറിന്റെ 54 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. അന്ന് 12 കോടിയായിരുന്നു ഒന്നാംസമ്മാനം. ടിക്കറ്റ് വില 300 രൂപയും.
ഇക്കുറി ടിക്കറ്റ് വില കൂട്ടിയത് വില്പനയെ ബാധിക്കുമെന്ന് ആശങ്കയുണ്ടായിരുന്നെങ്കിലും ആവേശത്തോടെയാണ് ജനം ഓണം ബമ്പറിനെ സ്വീകരിച്ചത്. ഇതുവരെ വിറ്റ 59 ലക്ഷം ടിക്കറ്റുകളിലൂടെ സർക്കാരിന് ലഭിച്ചത് 295 കോടി. ഏജൻസി കമ്മിഷൻ, അച്ചടിക്കൂലി, ഭരണപരമായ ചെലവുകൾ, സമ്മാനത്തുക എന്നിവ കഴിഞ്ഞുള്ളതാണ് സർക്കാരിന് ലഭിക്കുന്ന യഥാർത്ഥ വരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |