SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.22 PM IST

വിരൽത്തുമ്പിലെത്തിയ ബമ്പർ കൈവിട്ട രഞ്ജിതയ്ക്ക് അഞ്ചു ലക്ഷം

renjitha

കൊച്ചി: ഇരുപത്തിയഞ്ച് കോടിയുടെ ഭാഗ്യം വിരൽത്തുമ്പിലെത്തി കൈവിട്ടുപോയ കഥയിലെ നായിക രഞ്ജിത പകരം എടുത്തത് അതേ നമ്പർ ടിക്കറ്റ്. പക്ഷേ, സീരീസ് മറ്റൊന്നായിരുന്നു. രഞ്ജിതയെ തേടിയും ഭാഗ്യമെത്തി - 5 ലക്ഷം രൂപയുടെ സമാശ്വാസ സമ്മാനം.

ഓണം ബമ്പർ ഒന്നാം സമ്മാനമടിച്ച ടിക്കറ്റിലേക്ക് കൈ നീട്ടി പെട്ടെന്ന് മനസുമാറി മറ്റൊരു ടിക്കറ്റെടുത്ത രഞ്ജിതയെ ഇന്നലെ മുതൽ എല്ലാവരും അന്വേഷിച്ചിരുന്നു.

തിരുവനന്തപുരം പഴവങ്ങാടി എസ്.പി ഫോർട്ട് ആശുപത്രിയിൽ ലാബ് ടെക്നീഷ്യനാണ് കുടപ്പനക്കുന്ന് ഇരപ്പുകുഴി കോളശേരി കോണത്ത് പണയിൽ പുത്തൻവീട്ടിൽ രഞ്ജിത വി. നായർ (39). സഹോദരി ടെക്നോപാർക്കിലെ ഉദ്യോഗസ്ഥ രഞ്ജുഷ വി. നായരുമായി ചേർന്നാണ് ടിക്കറ്റ് എടുത്തത്. ആദ്യത്തെ ലോട്ടറി പരീക്ഷണമായിരുന്നു.

ജോലി കഴിഞ്ഞ് മടങ്ങവേ വൈകിട്ട് 6.30നാണ് ആശുപത്രിക്കടുത്തുള്ള ഭഗവതി ഏജൻസിയിലെത്തിയത്. ടിക്കറ്റ് നോക്കിയപ്പോൾ എല്ലാം ഒരേ നമ്പർ. ഒന്നാം സമ്മാനമടിച്ച ടി.ജെ 750605 എന്ന ടിക്കറ്റ് കണ്ടെങ്കിലും അതെടുക്കാൻ മനസനുവദിച്ചില്ല. പകരം ടി.ജി 750605 എന്ന ടിക്കറ്റാണ് എടുത്തത്. ബമ്പറടിച്ച ടിക്കറ്റ് എടുത്ത് തിരിച്ചുവയ്ക്കുന്ന ദൃശ്യം ഒരു ന്യൂസ് ചാനലിൽ വന്നതോടെയാണ് ആ കൈകൾ ആരുടേതെന്ന അന്വേഷണമുണ്ടായത്.

വീട്ടിൽ കുടുംബത്തോടൊപ്പം ഫലപ്രഖ്യാപനം കണ്ടപ്പോൾ തന്നെ സമ്മാനം ഉണ്ടെന്ന് മനസിലായി. അലമാരയിൽ നിന്ന് ടിക്കറ്റ് എടുത്തപ്പോഴാണ് സമാശ്വാസ സമ്മാനമാണെന്ന് അറിഞ്ഞത്. ബമ്പർ ഭാഗ്യം കൈവിട്ടതിൽ വിഷമമില്ല. അവസാന നിമിഷം അനുജത്തി നിർബന്ധിച്ചാണ് ടിക്കറ്റ് എടുക്കാൻ പോയത് . പണം അനുജത്തിയുമായി പങ്കുവയ്ക്കും- രഞ്ജിത പറഞ്ഞു.

പ്ലമ്പറായ ബി. ബിനുവാണ് ഭർത്താവ്. മകൾ എട്ടാംക്ലാസ് വിദ്യാർത്ഥി ബി. മാളവിക.

`കഴിഞ്ഞ ദിവസമാണ് സ്വർണം പണയം വച്ച് സ്കൂട്ടർ വാങ്ങിയത്. ഇനി സ്വർണം തിരിച്ചെടുക്കാം എന്ന സന്തോഷമുണ്ട്.'

- രഞ്ജിത വി. നായർ.

മണിക്കൂറുകൾക്കുള്ളിൽ

സമ്മാനത്തുക അക്കൗണ്ടിൽ

ഫലം പ്രഖ്യാപിച്ച് 24 മണിക്കൂർ തികയും മുമ്പ് ഓണം ബമ്പറിന്റെ സമാശ്വാസ സമ്മാനം രഞ്ജിതയുടെ അക്കൗണ്ടിലേക്ക് ലോട്ടറി വകുപ്പ് കൈമാറി.

മുക്കോല ഗ്രാമീൺ ബാങ്ക് ശാഖയിലെ അക്കൗണ്ടിൽ 3,15,000 രൂപ എത്തി. 1,85,000 രൂപ നികുതിയായി പിടിച്ചു. ചരിത്രത്തിലാദ്യമായാണ് ഇത്രയും വേഗം സമ്മാനത്തുക നൽകുന്നത്.

ഇന്നലെ രാവിലെ 11 മണിക്കാണ് രഞ്ജിത ടിക്കറ്റും രേഖകളുമായി ലോട്ടറി ഡയറക്ടറേറ്റിലെത്തിയത്. ഒന്നാം സമ്മാനം ലഭിച്ച അനൂപും ഇന്നലെ ഡയറക്ടറേറ്റിലെത്തി ടിക്കറ്റ് കൈമാറിയെങ്കിലും ഇത് വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. എല്ലാ രേഖകളും കൃത്യമാണെങ്കിൽ പണം കഴിവതും വേഗം കൈമാറണമെന്ന് ഡയറക്ടർ എബ്രഹാം റെൻ നി‌ർദ്ദേശം നൽകിയിരുന്നു.

​ ​ലോ​ട്ട​റി​ ​ഡ​യ​റ​ക്ട​റേ​റ്റി​ൽ​ ​ടി​ക്ക​റ്റ് ​കൈ​മാ​റി

ബ​മ്പ​ർ​ ​പ​ണം​ ​വി​നി​യോ​ഗി​ക്കാൻ
പ​രി​ശീ​ല​നം​ ​തേ​ടി​ ​അ​നൂ​പ്

*​ 15.75​ ​കോ​ടി​ ​ഇ​ന്ന് ​കൈ​മാ​റും

തി​രു​വ​ന​ന്ത​പു​രം​:​ ​ഓ​ണം​ ​ബ​മ്പ​റി​ന്റെ​ 25​ ​കോ​ടി​ ​ഭാ​ഗ്യ​വാ​ൻ​ ​ശ്രീ​വ​രാ​ഹം​ ​സ്വ​ദേ​ശി​ ​അ​നൂ​പ് ​ഇ​ന്ന​ലെ​ ​ലോ​ട്ട​റി​ ​ഡ​യ​റ​ക്ട​റേ​റ്റി​ലെ​ത്തി​ ​ടി​ക്ക​റ്റ് ​കൈ​മാ​റി​ ​ഡ​യ​റ​ക്ട​റോ​ട് ​പ​റ​ഞ്ഞു​ ​-​ ​സാ​ർ,​​​ ​ഈ​ ​പ​ണം​ ​എ​ങ്ങ​നെ​ ​ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് ​പ​രി​ശീ​ല​നം​ ​വേ​ണം.
കോ​ടി​ക​ൾ​ ​സ​മ്മാ​ന​മ​ടി​ക്കു​ന്ന​വ​ർ​ക്ക് ​പ​ണം​ ​ഫ​ല​പ്ര​ദ​മാ​യി​ ​വി​നി​യോ​ഗി​ക്കാ​നും​ ​സു​ര​ക്ഷി​ത​മാ​യി​ ​സൂ​ക്ഷി​ക്കാ​നു​മു​ള്ള​ ​പ​രി​ശീ​ല​നം​ ​സ​ർ​ക്കാ​ർ​ ​ന​ൽ​കു​മെ​ന്ന​ ​വാ​ർ​ത്ത​യെ​ത്തു​ട​ർ​ന്നാ​ണ് ​അ​നൂ​പെ​ത്തി​യ​ത്.​ ​ന​ട​പ​ടി​ക​ൾ​ ​അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്,​ ​തീ​യ​തി​ ​ഉ​ട​ൻ​ ​പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ​ഡ​യ​റ​ക്ട​ർ​ ​മ​റു​പ​ടി​ ​ന​ൽ​കി.​ ​നി​കു​തി​ ​ഉ​ൾ​പ്പെ​ടെ​ ​കി​ഴി​വു​ക​ൾ​ക്ക് ​ശേ​ഷം​ 15.75​ ​കോ​ടി​യാ​ണ് ​അ​നൂ​പി​ന് ​കി​ട്ടു​ക.
ക​ന​റാ​ ​ബാ​ങ്ക് ​മ​ണ​ക്കാ​ട് ​ശാ​ഖ​യി​ലെ​ ​അ​ക്കൗ​ണ്ട് ​വി​വ​ര​ങ്ങ​ളും​ ​ആ​ധാ​റും​ ​തി​രി​ച്ച​റി​യ​ൽ​ ​കാ​ർ​ഡും​ ​പേ​രെ​ഴു​തി​ ​ഒ​പ്പി​ട്ട​ ​ലോ​ട്ട​റി​ ​ടി​ക്ക​റ്റും​ ​മ​റ്റ് ​രേ​ഖ​ക​ളു​മാ​യി​ ​ബാ​ങ്ക് ​പ്ര​തി​നി​ധി​ക്കൊ​പ്പം​ ​ഇ​ന്ന​ലെ​ ​ഉ​ച്ച​യോ​ടെ​യാ​ണ് ​അ​നൂ​പ് ​ഡ​യ​റ​ക്ട​റേ​റ്റി​ലെ​ത്തി​യ​ത്.​ ​ലോ​ട്ട​റി​ ​ടി​ക്ക​റ്റു​മാ​യി​ ​അ​നൂ​പ് ​എ​ത്തു​മെ​ന്ന​ ​വി​വ​ര​മ​റി​ഞ്ഞ് ​ഓ​ഫീ​സി​ൽ​ ​എ​ല്ലാം​ ​സ​ജ്ജ​മാ​യി​രു​ന്നു.​ ​അ​നൂ​പ് ​രാ​വി​ലെ​ ​എ​ത്തി​യാ​ൽ​ ​രേ​ഖ​ക​ളു​ടെ​ ​പ​രി​ശോ​ധ​ന​ ​ക​ഴി​ഞ്ഞ് ​വൈ​കി​ട്ടോ​ടെ​ ​സ​മ്മാ​ന​ത്തു​ക​ ​ബാ​ങ്ക് ​അ​ക്കൗ​ണ്ടി​ലേ​ക്ക് ​കൈ​മാ​റാ​നാ​ണ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.​ ​എ​ത്തി​യ​ത് ​ഉ​ച്ച​യ്ക്കാ​യ​തി​നാ​ൽ​ ​ഇ​ന്ന് ​പ​ണം​ ​കൈ​മാ​റും.
25​ ​കോ​ടി​ ​സ​മ്മാ​ന​മ​ടി​ച്ചെ​ന്ന് ​അ​റി​ഞ്ഞ​തോ​ടെ​ ​ഇ​ന്ന​ലെ​ ​സ​ഹാ​യ​മ​ഭ്യ​ർ​ത്ഥി​ച്ച് ​നി​ര​വ​ധി​പ്പേ​ർ​ ​വീ​ട്ടി​ൽ​ ​എ​ത്തി​യെ​ന്ന് ​അ​നൂ​പ്.​ ​വീ​ടു​വ​ച്ച് ​ന​ൽ​ക​ണം,​ ​ഭ​ക്ഷ​ണ​ത്തി​നും​ ​മ​രു​ന്നി​നും​ ​പ​ണം​ ​ന​ൽ​ക​ണം​ ​എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു​ ​ആ​വ​ശ്യ​ങ്ങ​ൾ.​ ​ഫോ​ണി​ലൂ​ടെ​യും​ ​സ​ഹാ​യ​മ​ഭ്യ​ർ​ത്ഥി​ച്ച് ​വി​ളി​ക്കു​ന്നു​ണ്ട്.​ ​ത​ങ്ങ​ളു​ടെ​ ​ക​ഷ്ട​സ്ഥി​തി​ ​വെ​ളി​വാ​ക്കു​ന്ന​ ​വീ​ഡി​യോ​ ​ഉ​ൾ​പ്പെ​ടെ​ ​വാ​ട്സ് ​ആ​പ്പി​ലൂ​ടെ​ ​സ​ന്ദേ​ശം​ ​അ​യ​യ്ക്കു​ന്ന​വ​രു​മു​ണ്ട്.​ ​ഇ​വ​രോ​ട് ​അ​നൂ​പി​ന് ​ഒ​ന്നേ​ ​പ​റ​യാ​നു​ണ്ടാ​യി​രു​ന്നു​ള്ളൂ​-​ ​'​അ​ല്പ​ ​സ​മ​യം​ ​ന​ൽ​കൂ,​ ​ശേ​ഷം​ ​കാ​ര്യ​ങ്ങ​ൾ​ ​തീ​രു​മാ​നി​ക്കാം.

ജ​യ​പാ​ല​ൻ​ ​ചേ​ട്ട​ന്റെ
ഉ​പ​ദേ​ശം​ ​അ​നു​സ​രി​ക്കും
ബ​മ്പ​റ​ടി​ച്ചി​ട്ടും​ ​പ​ണം​ ​ധൂ​ർ​ത്ത​ടി​ച്ച് ​പാ​പ്പ​രാ​യി​ ​പോ​യ​ ​നി​ര​വ​ധി​പ്പേ​ർ​ ​ന​മ്മു​ടെ​ ​മു​ന്നി​ലു​ണ്ട്.​ ​ഇ​വ​രു​ടെ​യൊ​ക്കെ​ ​അ​നു​ഭ​വം​ ​പാ​ഠ​മാ​ണ്.​ ​അ​തി​നാ​ൽ​ ​എ​ല്ലാം​ ​നോ​ക്കി​യും​ ​ക​ണ്ടേ​ ​ചെ​യ്യൂ​ ​എ​ന്ന് ​അ​നൂ​പ് ​പ​റ​യു​ന്നു.​ ​ലോ​ട്ട​റി​പ്പ​ണം​ ​ധൂ​ർ​ത്ത​ടി​ക്ക​രു​തെ​ന്ന​ ​ജ​യ​പാ​ല​ൻ​ ​ചേ​ട്ട​ന്റെ​ ​(​ക​ഴി​ഞ്ഞ​ ​വ​ർ​ഷ​ത്തെ​ ​ഓ​ണം​ ​ബ​മ്പ​ർ​ ​ജേ​താ​വ്)​ ​ഉ​പ​ദേ​ശം​ ​കേ​ര​ള​കൗ​മു​ദി​യി​ൽ​ ​വാ​യി​ച്ചി​രു​ന്നു.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ഉ​പ​ദേ​ശ​ത്തി​ന് ​വ​ലി​യ​ ​വി​ല​ ​ക​ല്പി​ക്കു​ന്നു.​ ​ഭാ​വി​ ​കാ​ര്യ​ങ്ങ​ൾ​ ​ന​ന്നാ​യി​ ​ആ​ലോ​ചി​ച്ചേ​ ​പ്ലാ​ൻ​ ​ചെ​യ്യൂ.​ ​സ​മ്മാ​ന​ത്തു​ക​ ​സ്ഥി​ര​ ​നി​ക്ഷേ​പം​ ​ഇ​ടു​ന്ന​താ​കും​ ​ഉ​ചി​ത​മെ​ന്നാ​ണ് ​ഭൂ​രി​ഭാ​ഗം​ ​പേ​രു​ടെ​യും​ ​അ​ഭി​പ്രാ​യം.​ ​-​ ​അ​നൂ​പ് ​പ​റ​ഞ്ഞു.

ത​ട്ടി​യെ​ടു​ത്തടി​ക്ക​റ്റ് ​സ​മ്മാ​ന​ത്തി​നാ​യി ലോ​ട്ട​റി​ ​ഓ​ഫീ​സി​ൽ​ ​:​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കു​മെ​ന്ന് പൊ​ലീ​സ്

മ​ഞ്ചേ​രി​:​ ​മ​ഞ്ചേ​രി​യി​ൽ​ ​നി​ന്ന് ​ക​വ​ർ​ച്ച​ ​ചെ​യ്ത​ ​കേ​ര​ള​ ​നി​ർ​മ്മ​ൽ​ ​ഭാ​ഗ്യ​ക്കു​റി​യു​ടെ​ 70​ ​ല​ക്ഷം​ ​രൂ​പ​യു​ടെ​ ​ഒ​ന്നാം​ ​സ​മ്മാ​നം​ ​ല​ഭി​ച്ച​ ​ടി​ക്ക​റ്റു​മാ​യി​ ​പാ​ല​ക്കാ​ട് ​സ്വ​ദേ​ശി​ ​തി​രു​വ​ന​ന്ത​പു​രം​ ​ലോ​ട്ട​റി​ ​ഡ​യ​റ​ക്ട​റു​ടെ​ ​ഓ​ഫീ​സി​ലെ​ത്തി.​ ​ടി​ക്ക​റ്റ് ​സ​മ​ർ​പ്പി​ക്കേ​ണ്ട​ ​അ​വ​സാ​ന​ ​ദി​വ​സ​മാ​യി​രു​ന്നു​ ​ഇ​ന്ന​ലെ.​ ​ക​വ​ർ​ച്ച​ ​ചെ​യ്ത​ ​ടി​ക്ക​റ്റ് ​സം​ബ​ന്ധി​ച്ച​ ​വി​വ​ര​ങ്ങ​ൾ​ ​പൊ​ലീ​സ് ​ലോ​ട്ട​റി​ ​ഓ​ഫീ​സി​ൽ​ ​ന​ൽ​കി​യി​രു​ന്ന​തി​നാ​ൽ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​പൊ​ലീ​സി​ന് ​വി​വ​രം​ ​കൈ​മാ​റി.​ ​പൊ​ലീ​സ് ​ഇ​യാ​ളു​ടെ​ ​മൊ​ഴി​യെ​ടു​ത്തു.​ ​ടി​ക്ക​റ്റ് ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കു​മെ​ന്ന് ​പൊ​ലീ​സ് ​പ​റ​ഞ്ഞു.
പ​ണ​ത്തി​ന് ​അ​ത്യാ​വ​ശ്യ​മു​ണ്ടെ​ന്ന് ​പ​റ​ഞ്ഞ് ​സ​മീ​പി​ച്ച​വ​രി​ൽ​ ​നി​ന്ന് ​വി​ല​ ​കൊ​ടു​ത്ത് ​ടി​ക്ക​റ്റ് ​വാ​ങ്ങി​യെ​ന്നാ​ണ് ​പാ​ല​ക്കാ​ട് ​സ്വ​ദേ​ശി​ ​പൊ​ലീ​സി​നോ​ട് ​പ​റ​ഞ്ഞ​ത്.ഒ​രു​ ​സം​ഘം​ ​വ​ന്ന് ​ബ​ന്ധു​വി​ന് ​ഒ​ന്നാം​ ​സ​മ്മാ​ന​മാ​യി​ ​ലോ​ട്ട​റി​ ​ടി​ക്ക​റ്റ് ​ല​ഭി​ച്ച​ ​കാ​ര്യം​ ​പ​റ​ഞ്ഞു.​ ​പ​ണ​ത്തി​ന് ​അ​ത്യാ​വ​ശ്യ​മു​ണ്ടെ​ന്നും​ ​ബാ​ങ്കി​ൽ​ ​ടി​ക്ക​റ്റ് ​ഹാ​ജ​രാ​ക്കി​യാ​ൽ​ ​പ​ണം​ ​ല​ഭി​ക്കാ​ൻ​ ​ആ​റു​ ​മാ​സ​മെ​ടു​ക്കു​മെ​ന്ന​തി​നാ​ലാ​ണ് ​ടി​ക്ക​റ്റ് ​വി​ൽ​ക്കു​ന്ന​തെ​ന്നും​ ​വി​ശ​ദീ​ക​രി​ച്ചു.​ 15​ ​ല​ക്ഷം​ ​രൂ​പ​ ​ന​ൽ​കി​യാ​ണ് ​ടി​ക്ക​റ്റ് ​വാ​ങ്ങി​യ​ത​ത്രേ.​ ​ടി​ക്ക​റ്റ് ​ക​വ​ർ​ന്ന​ ​സം​ഭ​വ​ത്തി​ൽ​ ​അ​റ​സ്റ്റി​ലാ​യ​ ​പ്ര​തി​ക​ളും​ ​ടി​ക്ക​റ്റ് ​വാ​ങ്ങി​യ​ ​ആ​ളും​ ​ത​മ്മി​ൽ​ ​ബ​ന്ധ​മു​ണ്ടോ​ ​എ​ന്ന​ത് ​പൊ​ലീ​സ് ​അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.​ ​സം​ഭ​വ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​എ​ട്ട് ​പേ​രെ​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തി​രു​ന്നു.​ ​മ​ഞ്ചേ​രി​ ​പാ​പ്പി​നി​പ്പാ​റ​ ​സ്വ​ദേ​ശി​യി​ൽ​ ​നി​ന്നാ​ണ് ​ക​ഴി​ഞ്ഞ​ 15​നു​ ​ടി​ക്ക​റ്റ് ​ത​ട്ടി​യെ​ടു​ത്ത​ത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOTTERY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.