SignIn
Kerala Kaumudi Online
Saturday, 20 April 2024 7.33 AM IST

എൽ.പി.ജി വിലവർദ്ധന: ഹോട്ടലുകൾ പൂട്ടലിലേക്ക്

lpg

കൊച്ചി: കൊവിഡിൽ ദീർഘകാലത്തെ അടച്ചുപൂട്ടലിനുശേഷം പ്രതീക്ഷകളോടെ തുറന്ന ഹോട്ടലുകൾക്ക്, കുത്തനെയുള്ള പാചകവാതക വില വർദ്ധന ഇരുട്ടടിയായി. കേരളത്തിൽ മാത്രം 10,000ലേറെ ഹോട്ടലുകൾ പൂട്ടിപ്പോയിരുന്നു. നിയന്ത്രണങ്ങൾ അയഞ്ഞതോടെ തുറന്ന ഹോട്ടലുകളിൽ ഒട്ടുമിക്കവയും നഷ്‌ടത്തിലാണ്.

വാണിജ്യാവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറിന് (19 കിലോഗ്രാം) കഴിഞ്ഞദിവസം 266 രൂപ ഒറ്റയടിക്ക് കൂട്ടിയിരുന്നു. 2021ൽ മാത്രം സിലിണ്ടറിന് 676 കൂടി. 1,285 രൂപയായിരുന്നു 2020 ഏപ്രിലിൽ. ഇപ്പോൾ 2,020 രൂപ.

സിലിണ്ടർവില വർദ്ധനമൂലം പ്രതിദിനം ശരാശരി 3,000-5,000 രൂപയുടെ വരെ അധികച്ചെലവ് ഓരോ ഹോട്ടലുകൾക്കുമുണ്ടെന്ന് കേരള ഹോട്ടൽ ആൻഡ് റസ്‌റ്റോറന്റ് അസോസിയേഷൻ (കെ.എച്ച്.ആർ.എ) ജനറൽ സെക്രട്ടറി ജി. ജയപാൽ പറഞ്ഞു.

പെട്രോൾ, ഡീസൽ വില വർദ്ധിച്ചതോടെ ചരക്കുകൂലി ഉയർന്നു. സവാളയടക്കം പച്ചക്കറികൾക്കും മീനിനും ചിക്കനും വൻവിലയാണ്. ഇന്ധനവില വർദ്ധനമൂലം ഓൺലൈൻ ഡെലിവറിക്കും ചെലവേറി.

ഗ്യാസ് വില വർദ്ധനയ്ക്ക് ആനുപാതികമായി ഭക്ഷണ വില കൂട്ടേണ്ട സാഹചര്യമാണ് ഹോട്ടലുകൾക്കുള്ളത്. കൊവിഡ് ഭീതിമൂലം പഴയപോലെ ഉപഭോക്താക്കൾ വരാത്തസ്ഥിതിയിൽ വില കൂട്ടിയാൽ വ്യവസായം തന്നെ അടച്ചുപൂട്ടേണ്ടിവരുമെന്നും ജയപാൽ ചൂണ്ടിക്കാട്ടി. വില വർദ്ധിപ്പിക്കാതെ പിടിച്ചുനിൽക്കാനാവില്ലെന്നതിനാൽ, നേരിയ വർദ്ധന ഭക്ഷണവിലയിൽ പ്രതീക്ഷിക്കാം. 10 രൂപയുടെ ചായയ്ക്ക് 12 രൂപ ആയേക്കും.

കേരളവും എൽ.പി.ജിയും

രാജ്യത്ത് ഏറ്റവുമധികം എൽ.പി.ജി ഉപഭോഗ വളർച്ച കുറിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഈവർഷം ഏപ്രിൽ-ആഗസ്‌റ്റിൽ മാത്രം വാണിജ്യ സിലിണ്ടർ ഉപഭോഗ വളർച്ച 44 ശതമാനമാണ്.

 കേരളത്തിൽ ജനസംഖ്യ കണക്കാക്കിയാൽ 112 ശതമാനം പേർക്ക് എൽ.പി.ജി ലഭ്യതയുണ്ട്.

 1.03 കോടി ഗാർഹിക എൽ.പി.ജി കണക്ഷനുകൾ കേരളത്തിലുണ്ട്. ഇതിൽ 52 ലക്ഷവും ഇന്ത്യൻ ഓയിലിന്റേതാണ്.

 മൂന്ന് പൊതുമേഖലാ എണ്ണവിതരണ കമ്പനികളും കൂടി പ്രതിമാസം വിതരണം ചെയ്യുന്ന ഗാർഹിക സിലിണ്ടറുകൾ (14.2 കിലോഗ്രാം) 58 ലക്ഷം. ഐ.ഒ.സി മാത്രം 30 ലക്ഷം സിലിണ്ടറുകൾ.

 ഇന്ത്യൻ ഓയിലിന് മാത്രം സംസ്ഥാനത്ത് 1.62 ലക്ഷം വാണിജ്യ സിലിണ്ടർ ഉപഭോക്താക്കളുണ്ട്.

 പ്രതിദിനം വിതരണം ചെയ്യുന്നത് രണ്ടുലക്ഷം സിലിണ്ടറുകൾ.

ആശങ്കയുടെ അടുക്കള

2020 മേയിൽ 589 രൂപയായിരുന്നു വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില. ഇപ്പോൾ 909 രൂപ. പൊതുജനങ്ങൾക്ക് തിരിച്ചടിയായി കൊവിഡ് കാലത്തെ മാത്രം വർദ്ധന 320 രൂപ. ഇതിനിടെ കേന്ദ്രം സബ്സിഡി പദ്ധതിയും അവസാനിപ്പിച്ചത് ഇരുട്ടടിയായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HOTEL, LPG
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.