SignIn
Kerala Kaumudi Online
Saturday, 20 April 2024 12.27 AM IST

ലക്കി ആപ്പ്: ലഭിച്ചത് 13429 അപേക്ഷ

lucky-app

തിരുവനന്തപുരം: സാധനം വാങ്ങിയ ബില്ലിലൂടെ സമ്മാനം നേടുന്ന നികുതി വകുപ്പിന്റെ ലക്കി മൊബൈൽ ആപ്പ് തുടങ്ങി മൂന്ന് ദിവസത്തിനുള്ളിൽ ലഭിച്ചത് 13429 അപേക്ഷ. വിജയികളുടെ വിവരം ചരക്ക്സേവന നികുതി വകുപ്പ് ഫേസ്ബുക്ക് പേജിലും വെബ്‌സൈറ്റിലുമുണ്ട്. ആപ്പ് നോട്ടിഫിക്കേഷനായും അറിയിപ്പെത്തും.

പ്രതിദിന നറുക്കെടുപ്പിലെ 25 വിജയികൾക്ക് കുടുംബശ്രീയുടെ 1000 രൂപയുടെ ഗിഫ്റ്റ് പാക്കറ്റും, 25 പേർക്ക് വനശ്രീയുടെ 1000 രൂപയുടെ ഗിഫ്റ്റ് പാക്കറ്റും ലഭിക്കും. സമ്മാനങ്ങൾ മൊബൈൽ ആപ്പിലെ വിലാസത്തിൽ അയയ്ക്കും.

പ്രതിവാര നറുക്കെടുപ്പിലെ 25 വിജയികൾക്ക് കെ.ടി.ഡി.സിയുടെ മൂന്ന് പകൽ / രണ്ട് രാത്രി വരുന്ന സൗജന്യ താമസസൗകര്യം ലഭിക്കും. പ്രതിമാസ നറുക്കെടുപ്പിൽ ഒന്നാംസമ്മാനം നേടുന്നയാൾക്ക് 10 ലക്ഷം രൂപയും രണ്ടാംസമ്മാനമായി രണ്ട് ലക്ഷം വീതം അഞ്ചു പേർക്കും മൂന്നാംസമ്മാനമായി ഒരുലക്ഷം വീതം അഞ്ചു പേർക്കും ലഭിക്കും. ബമ്പർ സമ്മാന വിജയിക്ക് 25 ലക്ഷം രൂപ ലഭിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LUCKY APP
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.