SignIn
Kerala Kaumudi Online
Saturday, 20 April 2024 2.47 AM IST

ഗസറ്റഡ് കാറ്റഗറിയിൽ രണ്ട് തസ്തികകൾ സംവരണം ചെയ്യും : എം.വി. ഗോവിന്ദൻ

mv-govindan

തിരുവനന്തപുരം: നഗര ഗ്രാമാസൂത്രണ വകുപ്പിൽ ഉയർന്ന തസ്തികകളിൽ പട്ടികവർഗ വിഭാഗങ്ങളിലുള്ളവർക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പുവരുത്താൻ പ്രത്യേക നിയമനത്തിനായി അസിസ്റ്റന്റ് ടൗൺ പ്ലാനറുടെ രണ്ട് തസ്തികകൾ സംവരണം ചെയ്യുമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ പ്രസ്താവനയിൽ അറിയിച്ചു.

നഗര ഗ്രാമാസൂത്രണ വകുപ്പിന്റെ വാർഷിക അവലോകനത്തിൽ ഗസറ്റഡ് കാറ്റഗറിയിൽ പട്ടികവർഗ വിഭാഗത്തിന് മതിയായ പ്രാതിനിധ്യമില്ലെന്ന് സൂചിപ്പിച്ചതിനെ തുടർന്നാണ് രണ്ട് തസ്തികകൾ സംവരണം ചെയ്തത്. എല്ലാ മേഖലകളിലും പട്ടികവർഗ വിഭാഗത്തിലുള്ളവർക്ക് അർഹമായ പ്രതിനിധ്യം ഉറപ്പുവരുത്തുന്ന നിലപാടാണ് സംസ്ഥാന സർക്കാരിനുള്ളതെന്ന് മന്ത്രി വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MVGOVINDAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.