തിരുവനന്തപുരം : കേരള മുസ്ലിം ജമാഅത്ത് കൗൺസിലിന്റെ സുവർണ ജൂബിലി ആഘോഷം നാളെ വൈകിട്ട് മൂന്നിന് ടി.സി.സി ഹാളിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. നിംസ് മാനേജിംഗ് ഡയറക്ടർ എം.എസ്.ഫൈസൽ ഖാൻ അദ്ധ്യക്ഷത വഹിക്കും. പ്രവർത്തക കൺവെൻഷൻ മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. രമേശ് ചെന്നിത്തല മുഖ്യാതിഥിയാകും. നാലിന് സെമിനാർ എം.വിജയകുമാർ ഉദ്ഘാടനം ചെയ്യും. അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് കരമന ബയാർ അദ്ധ്യക്ഷത വഹിക്കും. മന്ത്രി ആന്റണി രാജു, ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, ഗുരുരത്നം ജ്ഞാനതപസ്വി,പാളയം ഇമാം ഡോ. വി.പി. ഷുഹൈബ് മൗലവി, ബീമാപള്ളി റഷീദ്,ബഷീർ ബാബു, ഇമാം ബദ്രുദ്ദീൻ മൗലവി, കെ.എച്ച്.എം. അഷ്റഫ് തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |